Latest News

ആസ്മയ്ക്ക് സിദ്ധന്റെ ചികിത്സ അറയില്‍; ഗള്‍ഫില്‍ നിന്നും ഭര്‍ത്താവ് എത്തിയപ്പോള്‍ ഭാര്യ ഗര്‍ഭിണി

കണ്ണൂര്‍:[www.malabarflash.com] കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പിടിയിലായ സിദ്ധന്‍ ലത്തീഫ് (46) പല സ്ത്രീകളെയും പീഡിപ്പിച്ചതായി സംശയിക്കുന്നതായി പോലീസ്.

അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം കുറ്റിക്കാട്ടില്‍ നിന്നും 3 ദിവസം മാത്രം പ്രായമായ കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ തിങ്കളാഴ്ചയാണ് കക്കാട് പുറത്തീല്‍പള്ളിക്കു സമീപത്തെ കുന്നത്ത്കുരുണ്ടകത്ത് ലത്തീഫ് പിടിയിലായത്.

കക്കാട് സ്വദേശിനിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ആസ്മ രോഗിയായ സ്ത്രീയുടെ വീട്ടില്‍ ലത്തീഫ് ചികിത്സയ്‌ക്കെത്തിയിരുന്നു. യുവതിയുടെ അറയില്‍ കയറിയാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.

ഇതിനിടയില്‍ ലൈംഗികമായി ബന്ധപ്പെടുകയും യുവതി ഗര്‍ഭിണിയാവുകയായിരുന്നുവെന്നും പറയുന്നു. യുവതിക്ക് വേറെ മൂന്നു മക്കള്‍ കൂടിയുണ്ട്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയപ്പോള്‍ യുവതി 4 മാസം ഗര്‍ഭിണി.

അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറാകാത്തതിനെ തുടര്‍ന്ന് സിദ്ധന്‍ ഏറ്റെടുക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ സിദ്ധന്‍ ഹോണ്ട സിറ്റി കാറില്‍ ഒരു സഹായിക്കൊപ്പം എത്തി യുവതിയേയും ഭര്‍ത്താവിനേയും കുഞ്ഞിനേയും കാറില്‍ കയറ്റി കൊണ്ടുപോയി.

കണ്ണൂര്‍ സ്‌റ്റേഡിയത്തിനു സമീപം മാതാപിതാക്കളെ ഇറക്കിവിട്ടു. കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിനെ സിദ്ധന് കൈമാറിയതെന്നു യുവതി പറഞ്ഞു.

കുഞ്ഞുമായി അഴീക്കോട് ഉപ്പായിച്ചാലിലെ ബന്ധുവീട്ടിലെത്തി കുഞ്ഞിനെ അവിടെ ഏല്‍പിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അനാഥാലയത്തില്‍ ഏല്‍പിക്കാനുള്ള നീക്കങ്ങളും പാളി. ഇതേതുടര്‍ന്നു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റിക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സഹായി കാറില്‍നിന്നിറങ്ങിപ്പോയി. തുടര്‍ന്ന് സിദ്ധന്‍ തന്നെയാണ് കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്നു പോലീസ് പറഞ്ഞു.

വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരി, അസി. എസ്‌ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിദ്ധനെ അറസ്റ്റ്‌ചെയ്തത്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.