ജബല്‍പുര്‍:[www.malabarflash.com] ആട്ടിറച്ചി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ തീവച്ചുകൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. രാത്രി വൈകിയതിനാല്‍ ആട്ടിറച്ചി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ലിയാഖത് ഖാന്‍ ഭാര്യ ശബ്‌നത്തെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ അവശയായ ഭാര്യയെ ഇയാള്‍ പിന്നീട് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ജബല്‍പൂരിലെ ചാന്ദ്‌നി ചൗക്ക് പ്രദേശത്താണ് ഇവരുടെ കുടുംബം താമസിക്കുന്നത്.
അപകടത്തെത്തുടര്‍ന്നാണ് ഭാര്യയ്ക്കു പരിക്കേറ്റതെന്നാണ് ലിയാഖത് ഖാന്‍ ആദ്യ നാട്ടുകാരോടു പറഞ്ഞത്. 25 കാരിയായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സിച്ച ഡോക്ടര്‍മാരോടു ശബ്‌നം ഉണ്ടായ സംഭവം വെളിപ്പെടുത്തിയതോടെ ഇയാള്‍ ആശുപത്രിയില്‍നിന്നു മുങ്ങി. ഇവര്‍ക്ക് ഏഴു വയസുള്ള ഒരു കുട്ടിയുണ്ട്.
ഒളിവില്‍പോയ ലിയാഖത് ഖാനുവേണ്ടി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment