ന്യൂഡല്‍ഹി:[www.malabarflash.com] സ്വകാര്യബാങ്കിന്റെ എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവറെ ഡല്‍ഹി പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രദീപ് ശുക്ളയാണ് പോലീസ് പിടിയിലായത്.
ആക്‌സിസ് ബാങ്കിന്റെ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന എസ്.ഐ.എസ് എന്ന കമ്പനിയുടെ ഡ്രൈവറാണ് പണം നിറച്ച മഹീന്ദ്ര പിക്ക് അപ് വാനുമായി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനാണ് വ്യാഴാഴ്ച വൈകീട്ട് 5.30 ന് പോലീസിലും ബാങ്കിലും വിവരമറിയിച്ചത്. മുഖം കഴുകാനായി സുരക്ഷാ ജീവനക്കാരന്‍ പുറത്തിറങ്ങിയുടന്‍ പ്രദീപ് വാനുമായി രക്ഷപ്പെടുകയായിരുന്നു.
വികാസ്പുരിയില്‍ നിന്നും ഒഖ്‌ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമാണ് ഡ്രൈവര്‍ കടന്നുകളഞ്ഞത്. ജിപിഎസ് ട്രാക്കിങ് സംവിധാനമുള്ള ജീപ്പ് പോലീസ് പെട്ടന്നു തന്നെ പിന്തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. ജീപ്പിലെ ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ചാക്കുകള്‍ കണ്ടെത്താനായിട്ടില്ല.
keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment