കാസര്‍കോട്:[www.malabarflash.com] നിര്‍ദിഷ്ട അറബിക് സര്‍വകലാശാല നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല കമ്മറ്റി സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി.
വനിതാഹാളില്‍ നടന്ന പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ദാരിമി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബദിരെ ആമുഖ പ്രഭാഷണം നടത്തി. അറബി ഭാഷയുടെ പ്രാധാന്യവും വ്യാപനവും എന്ന വിഷയത്തില്‍ സിദ്ദീഖ് നദ് വി ചേരൂറും അറബി ഭാഷയുടെ പാരമ്പര്യം എന്ന വിഷയത്തില്‍ ഡോ.സലീം നദ് വിയും പ്രബന്ധമവതരിപ്പിച്ചു. മുസ്തഫ ഹുദവി തിരുവട്ടൂര്‍ വിഷയമവതരിപ്പിച്ചു.
സാജിദ് മൗവ്വല്‍(യൂത്ത് കോണ്‍.), റൗഫ് ഭാവിക്കര(യൂത്ത്് ലീഗ്), മുആദ് പടുപ്പ്(എന്‍.എസ്.എല്‍) പ്രഭാഷണം നടത്തി. ഹാശിം അരിയില്‍ മോഡറേറ്ററായിരുന്നു. ഹനീഫ മൗലവി ഉളിയത്തടുക്ക, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ബശീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളംകോട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, പി.എച്ച് അസ്ഹരി ആദൂര്‍, ബശാല്‍ തളങ്കര, അശറഫ് റഹ്മാനി ചൗക്കി, സുഹൈല്‍ ഫൈസി, സാലീം ബദിരേ, ശിഹാബ്, സയ്യിദ് ജൗഹര്‍ ഹുസൈന്‍, ഹാരിസ് മൗലവി തുടങ്ങിയവര്‍ഡ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment