Latest News

കാറിന്റെ ഡോര്‍ തട്ടി ബൈക്കില്‍നിന്നു തെറിച്ചുവീണ കുട്ടി വാന്‍ കയറി മരിച്ചു

അമ്പലപ്പുഴ:[www.malabarflash.com] നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ അപ്രതീക്ഷിതമായി തുറന്നതിനെത്തുടര്‍ന്ന് അമ്മയ്ക്കും മാതൃസഹോദരീ ഭര്‍ത്താവിനുമൊപ്പം ബൈക്കില്‍ യാത്രചെയ്ത ഏഴ് വയസുകാരന്‍ റോഡില്‍ തെറിച്ചുവീണു. പിന്നാലെയെത്തിയ എയ്‌സ് വാന്‍ കയറികുട്ടി തത്ക്ഷണം മരിച്ചു.

കരുനാഗപ്പള്ളി വള്ളിക്കാവ് പുതുമംഗലത്ത് ലിജു-സരിതാദേവി ദമ്പതികളുടെ ഏക മകന്‍ അമല്‍ (ഏഴ്) ആണ് ദാരുണമായി മരിച്ചത്. ദേശീയപാതയില്‍ തോട്ടപ്പള്ളി മാത്തേരി ജംഗ്ഷനു സമീപം ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.

സരിതാദേവിയുടെ വീടിനു സമീപത്തെ മഹാവിഷ്ണു ക്ഷേത്രത്തില്‍ സപ്താഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സരിതാദേവിയെയും അമലിനെയും ബസ് സ്റ്റോപ്പിലെത്തിക്കാന്‍ സഹോദരീ ഭര്‍ത്താവ് രഘു ഇവരുമായി തോട്ടപ്പള്ളിയിലേക്കു പോയപ്പോഴാണ് അപകടം. 

സരിതാദേവിയെയും രഘുവിനെയും പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമലിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കരുമാടി എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് അമല്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.