Latest News

15കാരിയെ നാലംഗസംഘം ബോധംകെടുത്തി പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തു വഴിയാത്രക്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നാലംഗ സംഘം ബോധംകെടുത്തിയ ശേഷം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി.

അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണു പീഡനത്തിനിരയായത്. കഴിഞ്ഞ 11നായിരുന്നു സംഭവം. മതപഠനകേന്ദ്രത്തിലേക്കു നടന്നുപോകുന്നതിനിടെ നാലംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മുഖത്തു പൊടിവിതറി ബോധം കെടുത്തിയ ശേഷം ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി.

തൊട്ടടുത്ത ദിവസം വഴിയില്‍ കാത്തു നിന്ന സംഘം പെണ്‍കുട്ടിയെ മൊബൈലില്‍ പകര്‍ത്തിയ പീഡനരംഗങ്ങള്‍ കാണിച്ചു കൊടുക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച വിദ്യാലയത്തില്‍ വച്ചു പെണ്‍കുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യാപിക കാര്യം ചോദിച്ചപ്പോഴാണു വിവരം പുറത്തറിയുന്നത്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.