ദമാം:[www.malabarflash.com] സഊദി അറേബ്യയിലെ ദമാമില്‍ നിന്നും മക്കയിലേക്ക് ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട ബസ് അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മലയാളികളായ മലപ്പുറം കോഡൂര്‍ സ്വദേശി കുഞ്ഞന്‍ സൈദലവി, പട്ടാമ്പി സ്വദേശി കബിര്‍ സഖാഫി, ബസ് ഡ്രൈവര്‍ മംഗലാപുരം സ്വദേശി എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 9.15നാണ് അപകടം. ദമാമില്‍ നിന്നും മഗ്‌രിബ് നിസ്‌കാരത്തോടെ പുറപ്പെട്ട ബസ് റിയാദ് റോഡില്‍ ഏകദേശം 150 കിലോമീറ്റര്‍ കഴിഞ്ഞാണ് അപകടത്തില്‍ പെട്ടത്. ദമാം-റിയാദ് എക്‌സ് പ്രസ് ഹൈവേയില്‍ ജിദൂദ് എന്ന സ്ഥലത്ത് ട്രയിലറിനു പിന്നില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമയും തകര്‍ന്നു. സിവില്‍ ഡിഫന്‍സും അടിയന്തിര വിഭാഗവും എത്തി ബസിന്റെ മുന്‍ഭാഗം വെട്ടി പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment