കോഴഞ്ചേരി:[www.malabarflash.com] സെമിത്തേരിയിലെ കല്ലറയുടെ സ്ലാബ് ദുരൂഹ സാഹചര്യത്തില്‍ ഇളക്കിമാറ്റിയ നിലയില്‍. യുവതിയെ അടക്കം ചെയ്ത കല്ലറയുടെ സ്ലാബാണ് ഇളക്കി മാറ്റിയ നിലയില്‍ കാണപ്പെട്ടത്. ആറാട്ടുപുഴ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ സെമിത്തേരിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സംസ്‌കാരം നടത്തിയ കുടുംബകല്ലറയുടെ സ്ലാബുകളാണ് ഇളക്കിയ നിലയില്‍ കണ്ടത്.
കല്ലറയില്‍ 24നും ധൂപപ്രാര്‍ത്ഥന നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ സഹോദരന്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ സെമിത്തേരിയില്‍ എത്തിയപ്പോഴാണ് സ്ലാബുകളുടെ സ്ഥാനചലനം ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വികാരിയും ഇടവക ഭാരവാഹികളും ആറന്മുള പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കല്ലറയില്‍തന്നെ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ശവപ്പെട്ടിയുടെ മൂടിയുടെ കൊളുത്ത് എടുത്തു മാറ്റിയ നിലയിലായിരുന്നു.
സമീപത്തു താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി കഴിഞ്ഞ രാത്രിയില്‍ സെമിത്തേരിയില്‍ എന്തൊക്കെയോ ശബ്ദം കേട്ടിരുന്നതായി പറയുന്നു. ഒരാള്‍ക്ക് തനിയെ പിടിച്ചു മാറ്റാനാവാത്തവിധം ഭാരമുള്ള മൂന്ന് സ്ലാബുകളാണ് കല്ലറയിലുള്ളത്. സംസ്‌കാരത്തിന് ശേഷം ഇത് വായു കടക്കാത്തവിധം നാലുവശവും സിമന്റും മണലും ചേര്‍ത്ത് അടച്ച് ഭദ്രമാക്കിയിരുന്നു. ഇതില്‍ രണ്ട് സ്ലാബുകളുടെ വശങ്ങളില്‍ തേച്ചുപിടിപ്പിച്ചിരുന്ന സിമന്റ് അടര്‍ത്തിമാറ്റിയിട്ടുണ്ട്. ആദ്യത്തെ സ്ലാബാണ് ഇളക്കി മാറ്റിയത്. ആരോ മദ്യപിച്ച് ഛര്‍ദിച്ചതിന്റെ അവശിഷ്ടങ്ങള്‍ സെമിത്തേരിയിലുണ്ട്.
സംഭവം ഇടവകക്കാര്‍ക്കിടയില്‍ സജീവ ചര്‍ച്ച ആയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേവാലയ അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment