കാസര്‍കോട്:[www.malabarflash.com]രേഖകളില്ലാതെ രാജ്യത്ത് കടന്നതിന് അറസ്റ്റിലായി ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ അബ്ദുള്‍ബഷീറിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കാസര്‍കോട് പോലീസിന് ലഭിച്ചു.കാസര്‍കോട് നായന്മാര്‍മൂല സ്വദേശി ഷാഫി കല്ലുവളപ്പിലാണ് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്.
അബ്ദുള്‍ബഷീറിന്റെ പഴയ ഫോട്ടോയും അവിടത്തെ സൗദിയിലെ പോലീസ് മേധാവി ബഷീറിന് നല്‍കിയ തിരിച്ചറിയല്‍ രേഖയും ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതുപയോഗിച്ച് വീണ്ടും എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമെന്നും രേഖകള്‍ കളക്ടറെ ഏല്പിക്കുമെന്നും ടൗണ്‍ എസ്.ഐ. രാജന്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ചശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പറഞ്ഞു. നിലവില്‍ അബ്ദുള്‍ ബഷീറിനെ അഭയാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ജില്ലാഭരണകൂടം കത്തയച്ചിട്ടുണ്ട്.
നിലവില്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനെത്തുടര്‍ന്ന് മഞ്ചേശ്വരത്തെ സ്‌നേഹാലയം എന്ന അഗതിമന്ദിരത്തില്‍ കഴിയുകയാണ് അബ്ദുള്‍ ബഷീര്‍.രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പോലീസിന് കൈമാറിയ അബ്ദുള്‍ബഷീര്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. ഈ നമ്പറില്‍ പലതവണ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. അറബി അറിയാവുന്ന ആളുടെ സഹായം പോലീസ് തേടുന്നതിനിടയിലാണ് ഷാഫി എത്തുന്നത്.
പിന്നീട് ഷാഫി ഈ നമ്പറില്‍ വിളിച്ചപ്പോള്‍ സംസാരിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഷാഫി ബഷീറിന്റെ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നു. ഇത് തന്റെ സഹോദരന്‍ ആണെന്നും പേര് അബ്ദുള്‍ബഷീറല്ല നൂര്‍ ബഷര്‍ ആണെന്നും തന്റെ പേര് അബു ബഷര്‍ ആണെന്നും മറുപടി ലഭിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവിടെ പോലീസ് നല്‍കിയ രേഖയുടെ പകര്‍പ്പും ഉമ്മയുടെയും സഹോദരന്റെയും ഫോട്ടോയും അയച്ചുകൊടുക്കുകയായിരുന്നു. പിന്നീടാണ് കാസര്‍കോട് പോലീസില്‍ ഈ രേഖകള്‍ ഏല്പിച്ചത്.
നേരത്തേ പാകിസ്താനിലായിരുന്നു അബ്ദുള്‍ബഷീറിന്റെ കുടുംബം. പിന്നീട് സൗദിയിലേക്ക് താമസം മാറിയെങ്കിലും പൗരത്വം ലഭിച്ചിരുന്നില്ല. പിന്നീട് സൗദിയില്‍ താമസിക്കുന്നതിനുള്ള അനുമതി ലഭിച്ചു. ഇടക്കാലത്ത് കുടുംബത്തിലുള്ളവര്‍ക്ക് പൗരത്വം ലഭിച്ചുവെങ്കിലും അബ്ദുള്‍ ബഷീറിന് ലഭിച്ചിരുന്നില്ല. പൗരത്വ പ്രശ്‌നത്തിന്റെ പേരിലാണ് പോലീസ് പിടികൂടിയത്. ബംഗ്ലാദേശ് പൗരനാണെന്ന സംശയത്തില്‍ അവിടത്തേക്ക് നാടുകടത്തുകയായിരുന്നു. ഉപ്പ ആറുവര്‍ഷം മുമ്പ് മരിച്ചുവെന്നും ഉമ്മ ആസ്പത്രിയില്‍ കിടപ്പിലാണെന്നും സഹോദരന്‍ അബു ബഷര്‍ പറഞ്ഞതായി ഷാഫി പോലീസിനോട് വെളിപ്പെടുത്തി. എന്തായാലും കിട്ടിയ രേഖകള്‍ ഉപയോഗിച്ച് അബ്ദുള്‍ ബഷീറിനെ ബന്ധുക്കളുടെ അടുത്തെത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment