കുവൈററ് സിററി:[www.malabarflash.com] സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി മയക്കുമരുന്ന് കേസില്‍ അകപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിയുന്ന മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദിന്റെ ജയില്‍ മോചനത്തിന് വേണ്ടി കുവൈത്തിലെ മലയാളി സംഘടനകള്‍ കൈകോര്‍ക്കുന്നു.
സുപ്രീം കോടതിയില്‍ ഹാജരാകാന്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകനെ അധികാരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 13 ന് മുമ്പ് സുപ്രീംകോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കാനാണ് ധരാണ. പ്രമുഖ അഭിഭാഷകന് നല്‍കേണ്ട വന്‍ പ്രതിഫല തുകയടക്കം ഭീമമായ സംഖ്യ കണ്ടെത്താനും മലയാളി സംഘടനകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
കുവൈത്ത് കാഞ്ഞങ്ങാട് മുസ്‌ലീം സാധു സംരക്ഷണ സംഘമാണ് കര്‍മ്മസമിതിക്ക് നേതൃത്വം നല്‍കുന്നത്.കെഎംസസി , കെഎംഐ സി, കെകെഎം എ, കെഐജി, കെഇഎ, ഐ സിഎഫ്, ഒഐസിസി, ജിപി സിസി, കെഡിഎന്‍എ, കല ആര്‍ട്ട് തുടങ്ങി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക മലയാളി സംഘടനകളും നിരപരാധിയായ യുവാവിന്റെ മോചനത്തിന് വേണ്ടി കൈകോര്‍ത്തിട്ടുണ്ട്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
അഞ്ച് വര്‍ഷം കഠിന തടവിനും ഏതാണ്ട് പത്ത് ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന റാഷിദിന്റെ ജയില്‍ മോചനത്തിന് വേണ്ടി സുപ്രീകോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ ചേര്‍ന്ന കര്‍മ്മസമിതി യോഗം തീരുമാനിച്ചു. നേരത്തെ കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരിവെച്ചതോടെ ഇനി സുപ്രീകോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല.
സുപ്രീം കോടതിയില്‍ ഹാജരാകാന്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകനെ അധികാരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 13 ന് മുമ്പ് സുപ്രീംകോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കാനാണ് ധരാണ. പ്രമുഖ അഭിഭാഷകന് നല്‍കേണ്ട വന്‍ പ്രതിഫല തുകയടക്കം ഭീമമായ സംഖ്യ കണ്ടെത്താനും മലയാളി സംഘടനകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
കുവൈത്ത് കാഞ്ഞങ്ങാട് മുസ്‌ലീം സാധു സംരക്ഷണ സംഘമാണ് കര്‍മ്മസമിതിക്ക് നേതൃത്വം നല്‍കുന്നത്.കെഎംസസി , കെഎംഐ സി, കെകെഎം എ, കെഐജി, കെഇഎ, ഐ സിഎഫ്, ഒഐസിസി, ജിപി സിസി, കെഡിഎന്‍എ, കല ആര്‍ട്ട് തുടങ്ങി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക മലയാളി സംഘടനകളും നിരപരാധിയായ യുവാവിന്റെ മോചനത്തിന് വേണ്ടി കൈകോര്‍ത്തിട്ടുണ്ട്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment