Latest News

കൂത്തുപറമ്പില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുമരണം

കണ്ണൂര്‍:[www.malabarflash.com] ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവറടക്കം രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച കാലത്ത് 9.45ഓടെ കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടി ഹയര്‍സെക്കന്ററി സ്‌കൂള്‍ വളവിലായിരുന്നു അപകടം.

കൂത്തുപറമ്പില്‍ നിന്നും മൊടപ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ എല്‍ 49എ 1515-ാം നമ്പര്‍ ദേവ ബസും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 58 ഇ 2614-ാം നമ്പര്‍ ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോഡ്രൈവര്‍ കേളകം സ്വദേശി ശിവന്‍ മധുചിറയില്‍ (62) യാത്രക്കാരനായ മാനന്തവാടി നല്ലൂര്‍നാട് കുന്നപ്പള്ളിയില്‍ കെ എം മനോജ് എന്നിവരാണ് മരണപ്പെട്ടത്.

അപകടം നടന്നയുടന്‍ കൂത്തുപറമ്പില്‍ നിന്നെത്തിയ ഫയര്‍സര്‍വീസ് ഇരുവരേയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഓട്ടോഡ്രൈവര്‍ ശിവന്റെ മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും മനോജിന്റെ മൃതദേഹം കൂത്തുപറമ്പ് താലൂക്കാശുപത്രി സൂക്ഷിച്ചിരിക്കുകയാണ്. രമണിയാണ് മരണപ്പെട്ട ശിവന്റെ ഭാര്യ മക്കള്‍: അനില്‍, വിനീത്. രജനിയാണ് മരണപ്പെട്ട മനോജിന്റെ ഭാര്യ. മിഥുന്‍, മൃദുന്‍ എന്നിവര്‍ മക്കളാണ്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.