Latest News

പ്രകൃതിവിരുദ്ധബന്ധത്തിന് ശേഷം കൊല; പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

തലശ്ശേരി:[www.malabarflash.com]  പ്രകൃതിവിരുദ്ധ ബന്ധത്തിന് ശേഷം സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തലശേരി നമ്പ്യാര്‍ പീടിക സ്വദേശി വിപീഷിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്ത് സഞ്ജുവിനെ കോടതി ശിക്ഷിച്ചത്. സഞ്ജു വിവാഹിതനാകുന്നത് സുഹൃത്ത് എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2006 ഏപ്രില്‍ 19 നാണ് കൊലപാതകം അരങ്ങേറിയത്. നമ്പ്യാര്‍ പീടിക സ്വദേശി സഞ്ജുവും വിപീഷും ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നു. ഇരുവരും സ്വവര്‍ഗാനുരാകികളായാണ് ജീവിച്ചുവന്നത്. സുഹൃത്ത് ബന്ധത്തിനിടയില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കാന്‍ സഞ്ജു തീരുമാനിച്ചു.ഇക്കാര്യം സുഹൃത്ത് വിപീഷിനെ ഷിനെ അറിയിച്ചു. വിവാഹജീവിതം വേണ്ടെന്ന് തീരുമാനിച്ച് കഴിഞ്ഞ ഇരുവര്‍ക്കിടയിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവന്ന് സഞ്ജുവിന്‍റെ സ്നേഹം പങ്കുവെക്കുന്നത് വിപീഷ് എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.ഇതോടെയാണ് സുഹൃത്തിനെ ഒഴിവാക്കാന്‍ സഞ്ജുതീരുമാനിച്ചത്.

സംഭവദിവസം രാവിലെ വിപീഷിനേയും കൂട്ടി സഞ്ജു തലശേരി എന്‍ജനിയറിങ് കോളജിന് പിന്നിലെ കശുമാവിന്‍ തോട്ടത്തിലേക്ക് പോയി.ഇരുവരും പ്രാകൃതമായി രീതിയില്‍ പ്രകൃതിവിരുദ്ധബന്ധത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.വിപീഷിനെ കശുമാവിന്‍ മരത്തില്‍ കെട്ടിയിട്ട ശേഷം ഇരുവരും പ്രകൃതിവിരുദ്ധബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന കത്തിഉപയോഗിച്ച് വിപീഷിന്‍റെ കഴുത്തും ജനനേന്ദ്രിയവും അറുത്തുമാറ്റി. വിപീഷ് കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തുള്ള ഗുഹയില്‍ ഒളിപ്പിച്ചശേഷം സഞ്ജുരക്ഷപെടുകയായിരുന്നു.

പിറ്റേദിവസം കശുമാവിന്‍ തോട്ടിത്തില്‍ ജോലിക്കെത്തിയ സ്ത്രീയാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി പൊലീസ് ആറുദിവസത്തിനുള്ളില്‍ കണ്ണൂര്‍ കലക്ട്റേറ്റിലെ ജീവനക്കാരന്‍ കൂടിയായ പ്രതിയെ പിടികൂടി. സംഭവത്തില്‍ ദുരൂഹതയുടെ ആരോപണം ഉയര്‍ന്നതോടെ ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. പക്ഷേ ലോക്കല്‍ പൊലീസിന്‍റെ അന്വേഷണറിപ്പോര്‍ട്ട് ശരിവെച്ച് ക്രൈംബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിച്ചു.

തലശേരി അഡീഷണല്‍ ജില്ലാ ജഡ്ജി ഇ.സി ഹരിഗോവിന്ദിന്‍റെ മുമ്പാകെ നടന്ന വിചാരണയില‍് 42 തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. കേസിലെ സാക്ഷികളുടെ മൊഴികള്‍ 164ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് തന്നെ നേരിട്ട് രേഖപ്പെടുത്തിയിരുന്നു. കൊലക്കുപയോഗിച്ച ആയുധങ്ങള്‍ കുണ്ടൂര്‍ മലയിലെ ഗുഹയില്‍നിന്ന് കണ്ടെടുത്തിരുന്നു. പ്രതിയുടെ രക്തം പുരണ്ട ഷൂ, വസ്ത്രങ്ങള്‍ എന്നിവ കോഴിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍നിന്നും ഓവുചാലുകളില്‍ നിന്നുമായാണ് കണ്ടെടുത്തത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.സി. അംജദ് മുനീര്‍ ഹാജരായി. കേസില്‍ പ്രോസിക്യൂഷനുവേണ്ടി 38 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും 12 തൊണ്ടി മുതലുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയ തെളിവുകളെയുമായിരുന്നു അന്വേഷണ സംഘം ആശ്രയിച്ചിരുന്നത്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.