Latest News

പോലീസിനെ ആക്രമിച്ച സംഭവം: യുവാവ് അറസ്റ്റില്‍

കുമ്പള:[www.malabarflash.com] പട്രോളിങ്ങിനിടയില്‍ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റ്‌ചെയ്തു. കുഞ്ചത്തൂര്‍ തുമിനാട്ടെ സിദ്ദിഖി(23)നെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി.സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്തത്.

കഴിഞ്ഞമാസം 15-ന് ബൈക്കില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസുകാരെയാണ് സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഒരുസംഘം ആക്രമിച്ചത്. മഞ്ചേശ്വരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാറിന് അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ അബ്ദുല്‍നാസിറെന്ന യുവാവിനെ നേരത്തെ പിടികൂടിയിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.