Latest News

ഓണ്‍ലൈന്‍ സെക്‌സ് റാക്കററ്; 5 പേര്‍ പിടിയില്‍

ഹൈദരബാദ്: [www.malabarflash.com]ഹൈദരാബാദില്‍ ഓണ്‍ലൈണ്‍ സെക്സ് റാക്കറ്റ് പിടിയില്‍. വെബ്സൈറ്റ് വഴി ഇടപാടുകാരെയും ഇരകളെയും കണ്ടെത്തിയിരുന്ന സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. കേരളം കേന്ദ്രീകരിച്ച് ഓണ്‍ലൈണ്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

വിശാഖ് കാല്‍ഗേല്‍സ് എന്ന വെബ്സൈറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയവരാണ് പിടിയിലായത്. വെബ്സൈറ്റ് ഉടമ നീലകണ്ഠ റെഡ്ഢി ഉള്‍പ്പടെ അഞ്ച് പേരെയാണ് വിശാഖപട്ടണം പൊലീസ് പിടികൂടിയത്.

നീലകണ്ഠ റെഡഢിയുടെ മൊബൈല്‍ഫോണ്‍ വെബ്സൈറ്റില്‍ നല്‍കിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. വീട് വാടകയ്ക്ക് എടുത്താണ് സംഘം വാണിഭം നടത്തിയിരുന്നത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഘത്തില്‍ നിന്നും ലക്ഷക്കണിക്കിന് രൂപയും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.