ചേര്‍ത്തല:[www.malabarflash.com] എറണാകുളത്തെ ആസ്പത്രിയില്‍ നഴ്‌സായ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോദൃശ്യങ്ങള്‍ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ച കേസില്‍ കാമുകനെയും സുഹൃത്തിനെയും ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലം കുമ്പംപള്ളി വീട്ടില്‍ അരുണ്‍ ശശി (27), സുഹൃത്ത് കോതമംഗലം നാളികേഴത്ത് ദീപക് രമണന്‍ (24) എന്നിവരെയാണ് ചേര്‍ത്തല ഡിവൈ.എസ്.പി. സേവ്യര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി അരുണുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങി. ഇതോടെയാണ് അശ്ലീല വീഡിയോകള്‍ വാട്‌സ് ആപ്, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
സുഹൃത്തായ ദീപക്കാണ് നവമാധ്യമങ്ങളിലൂടെ വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അരുണില്‍നിന്നാണ് ദീപക്കിന് ദൃശ്യങ്ങള്‍ ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അശ്ലീലരംഗങ്ങള്‍ കൈമാറിയ ഗ്രൂപ്പുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്. ചേര്‍ത്തല മേഖലയിലുള്ള പല ഗ്രൂപ്പുകളിലും ഈ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment