Latest News

കണ്ണൂരില്‍ ബോംബ് പൊട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

തലശേരി:[www.malabarflash.com] ധര്‍മടം സ്വാമിക്കുന്നില്‍ ദുരൂഹ സാഹചര്യത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മത്സ്യത്തൊഴിലാളിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ധര്‍മടം-സ്വാമിക്കുന്ന് വട്ടപ്പാറ റോഡില്‍ പുതിയാണ്ടി സജീവന്‍ (45)ആണു മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഇടതു കൈപ്പത്തി ചിതറിയും വയറിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ നിലയിലും കടല്‍ത്തീരത്തായിരുന്നു സജീവന്റെ മൃതദേഹം കാണപ്പെട്ടത്. കടല്‍ത്തീരത്തുതന്നെയുള്ള ആളൊഴിഞ്ഞു കാടുപിടിച്ചു കിടക്കുന്ന കുന്നിന്‍മുകളിലെ തെങ്ങിന്‍തോപ്പില്‍വച്ചാണു ബോംബ് പൊട്ടിയതെന്നു കരുുന്നു.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സജീവന്‍ 150 മീറ്ററോളം ഓടി കടല്‍ത്തീരത്തെത്തുകയും അവിടെവച്ചു മരണം സംഭവിക്കുകയുമായിരുന്നുവെന്നാണു പോലീസ് നിഗമനം. സ്‌ഫോടനശബ്ദംകേട്ടു നാട്ടുകാര്‍ നടത്തിയ തെരച്ചി ലിലാണു കടല്‍ത്തീരത്തു മൃതദേഹം കണെ്ടത്തിയത്. ഉണങ്ങിയ തേങ്ങയും ഓലയും ശേഖരിക്കുന്നതിനിടയില്‍ പ്ലാസ്റ്റിക് കവറില്‍ കാണപ്പെട്ട ബോംബ് പരിശോധിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണു പോലീസ് കരുതുന്നത്. സ്‌ഫോ ടനം നടന്ന സ്ഥലത്ത് ഓലയും മടലും ഉണങ്ങിയ തേങ്ങയും ശേഖരിച്ചുവച്ചിട്ടുണ്ട്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.