Latest News

ധര്‍മടത്തെ പ്രവര്‍ത്തകനെ ആര്‍എസ്എസ് ബോംബെറിഞ്ഞ് കൊന്നതാണെന്ന് കോണ്‍ഗ്രസ്

തലശ്ശേരി:[www.malabarflash.com] ധര്‍മടത്ത് മത്സ്യത്തൊഴിലാളിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുതിയാണ്ടി സജീവന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് കോണ്‍ഗ്രസ്. ധര്‍മടം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി ടി സനല്‍കുമാര്‍ കെപിസിസി പ്രസിഡന്റിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സിബിഐയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

ഡിസംബര്‍ 21ന് പകല്‍ പന്ത്രണ്ടേകാലിനാണ് ധര്‍മടത്ത് സ്‌ഫോടനമുണ്ടായത്. വിറക് ശേഖരിക്കാന്‍ പോയ സജീവന്‍ അബദ്ധത്തില്‍ ബോംബ് പൊട്ടി മരിക്കുകയായിരുന്നെന്നായിരുന്നു പ്രചരണം.

എന്നാല്‍, ആര്‍എസ്എസ് രഹസ്യകേന്ദ്രത്തില്‍ ബോംബ് നിര്‍മാണം കണ്ടെത്തിയതിനെ തുടര്‍ന്ന് സജീവനെ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

മാരകമായി പരിക്കേറ്റശേഷം 125 മീറ്ററോളം ഓടിപ്പോകാനാകില്ലെന്ന് സംഭവസ്ഥലം കാണുന്ന ആര്‍ക്കും മനസിലാകുമെന്ന് കോണ്‍ഗ്രസ് പറയുന്നു. മാത്രമല്ല, ചില ആര്‍എസ്എസ് ക്രിമിനലുകള്‍ സ്‌ഫോടനമുണ്ടായ ഉടന്‍ സമീപത്തെ വീടുകളില്‍ കയറി കടന്നല്‍കൂട് പൊട്ടി കടന്നലുകള്‍ ഇളകിയിട്ടുണ്ടെന്നും ആരും വെളിയിലിറങ്ങരുതെന്നും വിളിച്ചുപറഞ്ഞു. ഇവരെപ്പറ്റിയും നാട്ടുകാര്‍ക്ക് സംശയമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.