Latest News

കനിവുളളവരേ കണ്ണ് തുറക്കൂ... മഹമൂദ് മൗലവിക്ക് ഇനിയും പഠിപ്പിക്കണം, പക്ഷെ...

ഇത് മഹ്മൂദ് മൗലവി, കാസര്‍കോട് കൈനോത്ത് വളളിയോട് സ്വദേശി. പതിറ്റാണ്ടുകളായി മേല്‍പറമ്പ് മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിമായി സേവനം ചെയ്ത് കൊണ്ടിരിക്കുന്നു. 40 വര്‍ഷത്തോളമായി പല സ്ഥലങ്ങളിലും ഇമാമും മുഅല്ലിമുമായി സേവനം ചെയ്യുന്ന ഇദ്ദേഹത്തിന് ഈ വാര്‍ദ്ധക്യത്തിലും മതാധ്യാപനം തുടരാന്‍ തന്നെയാണ് ഇഷ്ടം.[www.malabarflash.com]
പക്ഷെ,......വയസ്സ് അമ്പത്തിയെട്ടേ ആയുള്ളുവെങ്കിലും ഇദ്ദേഹത്തെ കീഴടക്കാത്ത രോഗങ്ങളും ദുരന്തങ്ങളും കുറവാണ്. പലയിടത്തും ചികിത്സിച്ചു, ലക്ഷങ്ങള്‍ ചിലവഴിച്ചു. പക്ഷെ.. അസുഖം തഥൈവ.... !

മേല്‍പറമ്പിന് പുറമെ ചാത്തങ്കൈ, ദേളി, ചേരൂര്‍, ഖാസിലേന്‍, കൈനോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്ത ഇദ്ദേഹം രോഗം കലശലായതോടെ ഇമാമായി അവസാനം ജോലി ചെയ്തിരുന്ന സ്വന്തം നാടായ കൈനോത്തെ പളളിയിലെ സേവനവും അവസാനിപ്പിക്കേണ്ടതായി വന്നു. അപ്പോഴും തന്റെ ജീവിതാഭിലാഷമായ അദ്ധ്യാപന സേവനം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ ഇരു വൃക്കകള്‍ക്കും ഗുരുതരമായ രോഗം ബാധിച്ചു എന്ന് ഉസ്താദ് മനസ്സിലാക്കിയത്. നിത്യവൃത്തിക്ക് തന്നെ പെടാപാട് പെടുന്ന ഉസ്താദിന് ഈ ദുരന്തം താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. മികച്ച ചികിത്സ തേടാത്തതു കൊണ്ടാവാണം രോഗം മൂര്‍ഛിച്ചു കൊണ്ടേയിരുന്നു....[www.malabarflash.com

ഇന്ന് ജീവന്‍ നിലനിര്‍ത്താന്‍ ആഴ്ചയില്‍ രണ്ട് പ്രാവിശ്യം ഡയാലിസിന് വിധേയമായികൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് ഡയാലിസും മരുന്നും ജീവിത ചെലവും ഉള്‍പ്പടെ മാസത്തില്‍ ഭീമമായ സംഖ്യ ആവിശ്യമായി വരുന്നു.

ഈ പ്രയാസങ്ങളൊക്കെ വേട്ടയാടുമ്പോഴും എന്നും അതിരാവിലെ മേല്‍പറമ്പ് മദ്‌റസയില്‍ ജോലിക്കെത്തുന്നത് ചെറിയ വേതനമാണെങ്കിലും പട്ടിണിയെങ്കിലും മാറ്റാമല്ലോ എന്ന ചിന്തയിലാണ്... കൂടെ ഏതൊരു മത പണ്ഡിതനും ആഗ്രഹിക്കുന്നത് പോലെ ഏത്ര കഷ്ടപ്പെട്ടാണെങ്കിലും അവസാന ശ്വാസം വരെ മതവിജ്ഞാന മേഖലയില്‍ തുടരാനും...

ഈ ദുരിതക്കയത്തില്‍ നിന്നും ഉസ്താദിനെ രക്ഷിക്കാന്‍ മേല്‍പറമ്പിലെ' അബ്ദുസ്സലാം ചാരിറ്റി' പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരിക്കുകയാണ്

അത് കൊണ്ട് താഴെ കൊടുത്ത ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കുകയോ, അക്കൗണ്ടില്‍ തുക നിക്ഷേപിക്കുകയോ ചെയ്യുക.
സഹായങ്ങള്‍ നല്‍കേണ്ട വിവരം:
ഉസ്താദിന്റെ ഫോണ്‍ നമ്പര്‍: 9400538714
അക്കൗണ്ട് നമ്പര്‍
40454100005606 ( മഹ്മൂദ് ബി.എം, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, മേല്‍പറമ്പ് ബ്രാഞ്ച് )
IFSC Code: KLGB 0040454


കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി
09037699050

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.