മുംബൈ:[www.malabarflash.com] ടെലിവിഷന്‍ താരത്തെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. മുംബൈ സ്വദേശിയായ താരത്തിന്റെ ഫേസ്ബുക്കും മെയിലും ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ തട്ടിയെടുത്തായിരുന്നു പതിനാറുകാരന്റെ ഭീഷണി. സംഭവത്തെ കുറിച്ച് നടി പോലീസില്‍ പരാതി നല്‍കി. താരത്തിന്റെ പരാതിയില്‍ ഭീഷണിമുഴക്കിയ പതിനാറുകാരനെ പോലീസ് അറസ്റ്റു ചെയ്തു. നടിയുടെയും പ്രതിയുടെയും പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡിസംബര്‍ 25നാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ജിമെയിലും ഹാക്ക് ചെയ്യപ്പെട്ടതായി നടി പോലീസില്‍ പരാതിപ്പെട്ടത്. ഹാക്കിങ് നടത്തിയ പ്രതി അക്കൗണ്ടുകളില്‍നിന്നും മോഷ്ടിച്ച തന്റെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ തനിക്ക് വാട്‌സ്ആപില്‍ അയച്ചുതന്നതായും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പുറത്തുവിടുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.
പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപക് പ്രതാന്‍ഗാരെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു. ബാന്‍ഗുര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സബര്‍ബന്‍ ദഹിസാറില്‍നിന്നാണ് പോലീസ് പ്രതിയെ കുടുക്കിയത്. പ്രതിയില്‍നിന്നും ഒരു മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ഹാക്കിങിന് ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment