Latest News

ഓവുചാലില്‍ കാല്‍ കുടുങ്ങി സാഹിത്യകാരന്‍ ടി.പി. രാജീവന് പരുക്ക്

പയ്യന്നൂര്‍:[www.malabarflash.com] ടൗണിലെ ഓവുചാലില്‍ വീണു സാഹിത്യകാരന്‍ ടി.പി. രാജീവനു പരുക്ക്. ഓവുചാലിലെ പൊട്ടിപ്പൊളിഞ്ഞ സ്‌ലാബ് തട്ടി വീണാണു പരുക്കേറ്റത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായി പയ്യന്നൂരില്‍ നടന്ന സാംസ്‌കാരിക സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു രാജീവന്‍.

പഴയ ബസ് സ്റ്റാന്‍ഡിലെ വേദിയില്‍ പ്രസംഗം കഴിഞ്ഞു കാറില്‍ കയറാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഓവുചാലില്‍ വീഴുകയായിരുന്നു. ഇടതുകാല്‍ സ്‌ലാബിനിടയിലൂടെ ഓവുചാലിനകത്തേക്കു താഴുകയും കമിഴ്ന്നു വീഴുകയുമാണുണ്ടായത്. വീഴുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ പിടിച്ചതിനാല്‍ മുഖം നിലത്തടിച്ചില്ല.
സ്‌ലാബുകള്‍ നീക്കി കാല്‍ പുറത്തെടുത്തു രാജീവനെ പ്രിയദര്‍ശിനി ആശുപത്രിയിലെത്തിച്ചു. ഇടതുകാലിനു സാരമായ പരുക്കുണ്ട്. വിദഗ്ധ ചികില്‍സ സ്വദേശമായ കോഴിക്കോട്ട് നടത്താമെന്ന് രാജീവന്‍ ഡോക്ടര്‍മാരെ അറിയിച്ചതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി കോഴിക്കോട്ടേക്കു പോയി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.