തൃശൂര്‍:[www.malabarflash.com] കുടുംബവഴക്ക് മധ്യസ്ഥകോടതിയില്‍ പറഞ്ഞുതീര്‍ക്കാന്‍ വന്ന ഭാര്യയേയും ഭാര്യാപിതാവിനെയും കോടതിവരാന്തയില്‍വച്ച് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്പിച്ചു. ചൂലിശേരി കാരേക്കാട്ടില്‍ വേണുഗോപാലനെ(85)യും മകള്‍ അനഘ(35)യെയുമാണ് അനഘയുടെ ഭര്‍ത്താവ് മാള പുത്തന്‍ചിറ ചങ്ങനാട്ടുവീട്ടില്‍ ഷനില്‍ കൊടുവാളുകൊണ്ട് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയ്യന്തോള്‍ മധ്യസ്ഥകോടതിക്കു മുന്നില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് സംഭവം. വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതി ജീവനക്കാരും കോടതിവളപ്പിലുണ്ടായിരുന്നവരും നോക്കിനില്‍ക്കെയാണ് ഷനില്‍ ഇരുവരെയും ക്രൂരമായി വെട്ടിവീഴ്ത്തിയത്. സംഭവശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നുകഴിയുന്ന അനഘ തനിക്കും മകള്‍ക്കും ചെലവിനു നല്കണമെന്നാവശ്യപ്പെട്ട് ഷനിലിനെതിരേയും, അനഘ തന്റെ വീട്ടില്‍ താമസിക്കണമെന്നാവശ്യപ്പെട്ട് ഷനില്‍ അനഘയ്‌ക്കെതിരേയും കുടുംബകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതു പിന്നീട് കുടുംബകോടതിയില്‍നിന്ന് മധ്യസ്ഥ കോടതിയിലേക്ക് ഒത്തുതീര്‍പ്പിനായി മാറ്റി.
തിങ്കളാഴ്ച നടന്ന ആദ്യ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അനഘ തത്കാലത്തേക്കു ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കണമെന്നും ഷനില്‍ ഗള്‍ഫില്‍ പോയി വന്നതിനുശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ധാരണയായിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് ചൊവ്വാഴ്ച ഇരുവരെയും വീണ്ടും കോടതിയിലേക്കു വിളിപ്പിച്ചിരുന്നത്. എന്നാല്‍ ഭാര്യയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബാഗില്‍ മുളകുപൊടിയും കൊടുവാളും കരുതിയാണ് ഷനില്‍ കോടതിയില്‍ എത്തിയിരുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ ഷനില്‍ കോടതിയില്‍ എത്തിയെങ്കിലും അനഘ എത്തിയിരുന്നില്ലെന്നറിഞ്ഞു പുറത്തേക്കു പോയി. ഷനില്‍ വീണ്ടും വന്നപ്പോഴും അനഘ എത്തിയിരുന്നില്ല. പിന്നീട് ഭാര്യ എപ്പോള്‍ വരുമെന്ന കാര്യം പ്രതി മധ്യസ്ഥഅഭിഭാഷകന്‍ അഡ്വ. രവികുമാര്‍ ഉപ്പത്തിനോടു ചോദിച്ച് ഉറപ്പാക്കി.
രണ്ടരയോടെ ഓട്ടോറിക്ഷയില്‍ കോടതിയിലെത്തിയ അനഘയെ കോടതിയിലേക്കു കയറുന്നതിനിടെ ഓടിയെത്തിയ ഷനില്‍ പിറകില്‍നിന്ന് വെട്ടുകയായിരുന്നു. ഇതു തടയാനെത്തിയ പിതാവ് വേണുഗോപാലിനെ പ്രതി കഴുത്തില്‍ വെട്ടിവീഴ്ത്തി. ഇരുകൈകളിലും മുഖത്തുമാണ് അനഘയ്ക്കു വെട്ടേറ്റിരിക്കുന്നത്. ആക്രമണശേഷം കോടതി ജീവനക്കാരെയും പ്രതി കൊടുവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. തുടര്‍ന്നു പുറത്തേക്കിറങ്ങിയ ഷനിലിനെ കോടതി പരിസരത്തുണ്ടായിരുന്ന മറ്റൊരു യുവാവ് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൊടുവാള്‍ ആഞ്ഞുവീശി ഷനില്‍ ഇയാളെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു.
രക്തം പുരണ്ട വെട്ടുകത്തി തുടച്ചുവൃത്തിയാക്കി ബാഗില്‍ വച്ചശേഷം സാവധാനത്തിലാണ് ഷനില്‍ രക്ഷപ്പെട്ടത്. ഈ സമയമെല്ലാം കോടതിപരിസരത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും പ്രതിയെ തടയാന്‍ തയാറായില്ല. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന പ്രതിയുടെ വിവാഹശേഷം കുടുംബവഴക്കുകള്‍ പതിവായിരുന്നെന്നു പറയുന്നു. ഇരുവര്‍ക്കും നാലു വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്.

No comments:
Post a Comment