Latest News

പകല്‍വീടിന് “സ്വയം നാശത്തിലുടെ” ശാപമോക്ഷം

ഉദുമ[www.malabarflash.com]: യു.ഡി.എഫിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദ്ധാനം പാലിക്കാനുള്ള ശ്രമം, ഉദുമാ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ സന്നദ്ധ പ്രവര്‍ത്തനം മാതൃകയാകുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക കുടിയായ ലക്ഷ്മി ബാലന്‍ കോട്ടിക്കുളം വാര്‍ഡിലെ ബേക്കല്‍ പോലീസ് സ്‌റ്റേഷനടുത്തുള്ള വയോജനങ്ങള്‍ക്കു വേണ്ടി മുന്‍ ഭരണസമിതി പണിതീര്‍ത്ത പകല്‍വീടനകത്ത് പുതുവെളിച്ചം കടത്തിവിട്ടാണ് ഇവര്‍ മറ്റു മെമ്പര്‍മാര്‍ക്ക് കുടി മാതൃകയാവുന്നത്.
തൊട്ടു മുമ്പ് എല്‍.ഡി.എഫ് ഭരണകാലത്ത് കാടുപിടിച്ചു കിടന്നിരുന്ന പകല്‍വീടിന്റെ നേര്‍ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ട് തെരെഞ്ഞെടുപ്പ് വേളയില്‍ മലബാര്‍ ഫഌഷ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.


ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പകല്‍വീട് പുനസ്ഥാപിക്കുമെന്നും, വയോജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നുമുള്ള പ്രഖ്യാപനത്തിനോട് സത്യസന്ധത പുലര്‍ത്താനാണ് വാര്‍ഡു മെമ്പര്‍ കുടിയായ വൈസ്പ്രസിഡണ്ട് സന്നദ്ധ സേവന പ്രവര്‍ത്തനത്തിലുടെ കാടു വെട്ടിത്തെളിച്ച് ശുദ്ധി വരുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും, കുടുംബശ്രിയേയും ഒരുമിച്ച് ചേര്‍ത്താണ് കാടു വെട്ടിത്തെളിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ കഴിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവും തൊട്ടടുത്ത ബേക്കലം വാര്‍ഡിലെ അംഗവുമായ ശംഭു അറിയിച്ചു.

മലബാര്‍ ഫ്‌ളാഷില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്റെ ഡയരക്റ്റരും, അസിസ്റ്റന്റ് ഏക്‌സിക്യൂട്ടിവ് എന്‍ജിനീയരും, ഓവര്‍സീയറും മറ്റും സ്ഥലം സന്ദര്‍ശിക്കുകയും, നിലവിലെ കെട്ടിടം പൊളിച്ചു നീക്കി സ്ഥലം ഒഴിച്ചു തന്നാല്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ഛയവും, വായനശാലയും, വിശ്രമ കേന്ദ്രവും ആദുരാലയവും പണിത് തിരദേശത്തിലെ മല്‍സ്യ ഗ്രാമത്തിനായി നല്‍കാമെന്ന് കോര്‍പ്പറേഷന്‍ ഡയരക്റ്റര്‍ യു.എസ്. ബാലന്‍ അറിയിച്ചു. 

 കെട്ടിടം വെച്ചു തരാന്‍ തയ്യാറായാല്‍ സ്ഥലം നിരൂപാധികം വിട്ടു കൊടുക്കുമെന്ന് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മതലി സമ്മതിച്ചതായി യു.എസ്.ബാലന്‍ പറഞ്ഞു. 

മുന്‍ പ്രസിഡണ്ട് കസ്തുരി ടീച്ചറുടെ ഭരണകാലത്ത് അഞ്ചു ലക്ഷത്തില്‍പ്പരം രുപാ മുടക്കി പുതുക്കിപ്പണിത പകല്‍ വീട്ടില്‍ വെള്ളവും വെളിച്ചവും കിട്ടാതെ നശിച്ചു പോകുന്ന അവസ്ഥക്കാണ് ഇപ്പോള്‍. ശാപമോക്ഷം കൈവന്നിരിക്കുന്നതെങ്കിലും കെട്ടിടം പൊളിച്ചു നീക്കാനാണ് യോഗം. 

കഴിഞ്ഞ വര്‍ഷം മോഡി പിടിപ്പിച്ച കെട്ടിടം ഫലത്തില്‍ ദുര്‍വ്യയമായും, ദേശീയ നഷ്ടം വരുത്തിയും കാലയവനികയ്ക്കുള്ളിലേക്ക് മറയുകയാണ്. കാഴ്ച്ചപ്പാടില്ലാത്ത വികസനമാണ് പഞ്ചായത്തില്‍ മുമ്പ് നടന്നിരുന്നതെന്ന ആക്ഷേപത്തിന് ഇതു കുടി വന്നപ്പോള്‍ ആക്കം കുടിയിരക്കുകയാണ്. 

സ്ഥലം വിട്ടുകിട്ടിയാല്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പണം നീക്കിവെച്ചിരിക്കുകയാണെന്നും, പഞ്ചായത്തിലെ മല്‍സ്യ ഗ്രാമങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലലഭ്യതയാണ് വലിയ പ്രശ്‌നമെന്നും യു.എസ് ബാലന്‍ പറഞ്ഞു.
-പ്രതിഭാരാജന്‍
ഇത് ഉദുമയുടെ വയോജന നയം





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.