മഞ്ചേശ്വരം:[www.malabarflash.com] ഭൂമിക്കടിയില്‍ ശബ്ദം കേള്‍ക്കുന്നുണ്ടോ? എങ്കില്‍ ഉറപ്പാണ് അവിടെ നിധിയുണ്ട്. മഞ്ചേശ്വരം കണ്വതീര്‍ത്ഥ കാടമ്പള്ളിയിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന വ്യാജ സിദ്ധന്റെ വാക്ചാതുരിയില്‍പെട്ട് പണം നഷ്ടപ്പെട്ടവര്‍ ഏറെയാണ്.
ഗള്‍ഫില്‍ പോയി ജോലി ലഭിക്കാത്തവര്‍ക്ക് പൂജിച്ച ഭസ്മം, കുട്ടികളുണ്ടാകാത്തവര്‍ക്ക് പ്രത്യേകം പൂജയിലൂടെ സന്താനഭാഗ്യം അങ്ങനെപോകുന്നു ക്വാട്ടേഴ്‌സിലെ സിദ്ധന്റെ 'കഴിവുകള്‍'.
പൊലീസ് ഒന്നും ചെയ്യാതായപ്പോള്‍ ചെറുപ്പക്കാരായ ഏതാനും പേര്‍ സംഘടിച്ച് ഇതിന് പരിഹാരം തേടി. ഒടുവില്‍ രണ്ടുപേര്‍ സിദ്ധന്റെ അടുത്തെത്തി. ഉപ്പാക്ക് വയറുവേദനയാണെന്നും ചികിത്സിച്ചിട്ടും ഭേദമാകുന്നില്ലെന്ന് പറഞ്ഞു. ഉപ്പ മരിച്ച് പത്ത് വര്‍ഷമായെന്ന കാര്യം മറച്ചുവെച്ചുകൊണ്ടായിരുന്നു അസുഖ കാര്യം പറഞ്ഞത്.
അതോടെ ഭൂമിക്കടിയില്‍ പിശാചിന്റെ ഉപദ്രവമാണെന്നും പ്രത്യേക ഹോമം നടത്തണമെന്നും ആവശ്യപ്പെട്ടു. 5001 രൂപ, 16 തേങ്ങ, 25 നാരങ്ങ, ഒരു കോഴി ഇതായിരുന്നു ഹോമത്തിന് വേണ്ടി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രമേ ഹോമം നടത്തുന്നുള്ളു. ചൊവ്വാഴ്ച ഹോമത്തിനുള്ള ഒരുക്കങ്ങളുമായി ക്വാട്ടേഴ്‌സിലെത്തി. ഒരു ഇരുട്ടുമുറിയില്‍ വിളിച്ചിരുത്തി ഹോമം തുടങ്ങിയതോടെയാണ് ഉപ്പ പത്ത് വര്‍ഷം മുമ്പ് മരിച്ച കാര്യം യുവാക്കള്‍ പറഞ്ഞത്. അതോടെ സിദ്ധന്‍ പതറി. കൈകാര്യം ചെയ്ത ശേഷം സിദ്ധനെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പതിവ് പോലെ പൊലീസ് വിട്ടയച്ചു.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment