Latest News

രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണ്‍മാനില്ല

കാഞ്ഞങ്ങാട്:[www.malabarflash.com] പരപ്പ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2 വിദ്യാര്‍ത്ഥികളെ കാണ്‍മാനില്ല. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ പ്രതിഭാനഗര്‍, പരപ്പ സ്വദേശികളായ വിദ്യാര്‍ത്ഥികളെയാണ് ബുധനാഴ്ച സ്‌കൂള്‍ വിട്ടതിന് ശേഷം കാണാതായത്.

ചൊവ്വാഴ്ച്ച പരീക്ഷയില്‍ കോപ്പിയടിച്ചതിന് ഈ വിദ്യാര്‍ത്ഥികളോട് രക്ഷിതാക്കളെ കൂട്ടി സ്‌കൂളില്‍ വരണമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നതായും എന്നാല്‍ ബുധനാഴ്ച രക്ഷിതാക്കള്‍ ഇല്ലാതെ സ്‌കൂളിലെത്തിയ കുട്ടികളെ അദ്ധ്യാപകര്‍ ശാസിച്ചതായും പറയപ്പെടുന്നു. ഇതില്‍ം മനംനൊന്ത് കുട്ടികള്‍ നാട് വിട്ടതാണെന്ന് സംശയിക്കുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.