Latest News

സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങ് സി ഒ എ സഹായധനം കൈമാറി

ഉദുമ[www.malabarflash.com]: കനത്തമഴയെ തുടര്‍ന്ന് സര്‍വ്വനാശം നേരിട്ട ചെന്നൈയിലെ സഹോദരങ്ങളെ സഹായിക്കാനായി 'സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങ് '' കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച അരലക്ഷം രൂപ സി ഒ എ സംസ്ഥാന ട്രഷറര്‍ എം രാധാകൃഷ്ണന് ജില്ലാപ്രസിഡന്റ് സതീഷ് കെ പാക്കം കൈമാറി.

ജില്ലകള്‍ കേന്ദ്രീകരിച്ച് സമാഹരിക്കുന്ന ധനസഹായ തുക കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി മുഖ്യമന്ത്രിയുടെ തമിഴ്‌നാട് സഹായ നിധിയിലേക്ക് കൈമാറും.
ഉദുമ കൊളീഗ്‌സ് കേബിള്‍ നെറ്റ് വര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാസെക്രട്ടറി എം ലോഹിതാക്ഷന്‍ , ട്രഷറര്‍ എം ആര്‍ അജയന്‍ , ഷുക്കൂര്‍ കോളിക്കര, കെ രഘുനാഥ് , വി വി മനോജ് കുമാര്‍ , പുരുഷോത്തമ എം നായക് , സിജു ചേടീറോഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.