Latest News

ഖസാക്കിന്റെ ഇതിഹാസം നാടക രൂപം വീണ്ടും അവതരിപ്പിക്കുന്നു

തൃക്കരിപ്പൂര്‍:[www.malabarflash.com] പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് തൃക്കരിപ്പൂര്‍ കെ.എം.കെ.സ്മാരക കലാസമിതിയുടെ നാടകം ഖസാക്കിന്റെ ഇതിഹാസം വീണ്ടും അരങ്ങേറുന്നു. 22 മുതല്‍ 26 വരെ എടാട്ടുമ്മല്‍ ആലുംവളപ്പില്‍ വെച്ചാണ് നാടകം വീണ്ടും അവതരിപ്പിക്കുന്നത്.

കഴിഞ്ഞ സെപ്റ്റമ്പര്‍ 13ന് നടക്കേണ്ട നാടകം മഴകാരണം മുടങ്ങിയിരുന്നു. ഔട്ട് പാസ് വിതരണം ചെയ്തവര്‍ക്കാണ് 22നുള്ള അവതരണം കാണാന്‍ അവസരം നല്കുക. മറ്റു ദിവസങ്ങളില്‍ നേരെത്തെ വിതരണം ചെയ്യുന്ന പാസുകള്‍ ഉപയോഗിച്ചാണ് പ്രവേശനം അനുവദിക്കുക. 200രൂപ ,500 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ തവണ നാടകം അരങ്ങേറിയപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ ആലുംവളപ്പില്‍ എത്തിയിരുന്നു. 

നേരത്തെ നല്‍കിയ ടിക്കറ്റ് പ്രകാരം മാത്രമായി പ്രവേശനം നിയന്ത്രിച്ചത് കാരണം നിരവധി പേര്‍ നിരാശരായി തിരിച്ചു പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാടകം വീണ്ടും അവതരിപ്പിക്കുന്നത്.

മലയാളക്കരയുടെ പ്രിയ എഴുത്തുകാരന്‍ ഒ .വി.വിജയന്റെ തസ്രാക്കിന്റെ കഥപറയുന്ന ഈ നാടകം പ്രശസ്ത സംവിധായകന്‍ ദീപന്‍ ശിവരാമനാണ് നാടകാവിഷക്കാരമാക്കി രംഗത്തെത്തിച്ചത്. അരീന തിയറ്ററിന്റെ സാധ്യതകളില്‍ പുത്തന്‍ ആവിഷ്‌ക്കാരത്തോടൊപ്പം അപ്പുക്കിളിയും മൈമൂനയും കുട്ടാടന്‍ പൂശാരിയും അള്ളാപ്പിച്ച മൊല്ലാക്കയുടെയുമൊക്കെ അഭിനവ മികവ് കൊണ്ട് സദസ്യരുടെ മനസ്സില്‍ കുടിയിരുന്നപ്പോള്‍ അവതരണ മികവ് എടുത്തു പറയേണ്ടതായി മാറി. 

ഇത്തവണ കൂടുതല്‍ പേര്‍ക്കിരുന്നു നാടകം കാണാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കുന്നുണ്ട്. നേരെത്തെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9496237707 ,9495768933.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.