കാസര്‍കോട്:[www.malabarflash.com] നീന്തല്‍ കുളത്തിലെ സുവര്‍ണ മല്‍സ്യമായി അഞ്ചാം ക്ലാസുകാരി. മേല്‍പ്പറമ്പ് റഹ്മത്ത് ബാഗിലെ ലിയാന ഫാത്തിമയാണ് സൂറത്തില്‍ നടന്ന സിബിഎസ്ഇ ദേശീയ മീറ്റില്‍ നീന്തലില്‍ ദേശീയ റെക്കോര്‍ഡോടെ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടി ജില്ലയുടെ അഭിമാനമായത്. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും ദേശീയ റെക്കോര്‍ഡുമായാണ് ലിയാന നീന്തിക്കയറിയത്.
100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും സ്വന്തമാക്കി. ജന്‍മദേശം കാസര്‍കോടാണെങ്കിലും ഉപ്പയുടെ ബിസിനസ് ആവശ്യാര്‍ഥം എറണാകുളത്താണ് ഇവര്‍ താമസം. അവിടുത്തെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലിയാന. ലിയാനയുടെ പരിശീലകന്‍ പാലക്കാട് സ്വദേശി സന്തോഷ് കുമാറാണ്.
ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ലിയാന പിതാവ് ഉമര്‍ നിസാറിനൊപ്പം നാട്ടിലെത്തിയത്. റാഫിലയാണ് ഉമ്മ. സഹോദരി ജുമാന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment