Latest News

വക്കീല്‍ ഓഫീസ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] വീട്ടുപറമ്പില്‍ തെങ്ങിന്‍ തൈകള്‍ക്ക് വെള്ളമടിക്കുന്നതിനിടയില്‍ വക്കീല്‍ ഓഫീസ് മുന്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. അതിയാമ്പൂര്‍ ബാലബോധിനി വായനശാലക്കടുത്ത് താമസിക്കുന്ന 'തപസ്യ' യിലെ വിജയകുമാറാ(50)ണ് തിങ്കളാഴ്ച രാവിലെ ഷോക്കേറ്റ് മരിച്ചത്.

പറമ്പില്‍ ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകള്‍ കൂടുതല്‍ ചായാതിരിക്കാന്‍ കെട്ടിയ കെട്ടുകമ്പി ഇലക്ട്രിക് ലൈനില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ കെട്ട് കമ്പി തൊട്ടതോടെ വിജയകുമാര്‍ തെറിച്ച് വീണു. ഉടന്‍ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിക്കൂര്‍ നേരം പരിശ്രമിച്ചിട്ടും വിജയകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ 10. 15 ഓടെ വിജയകുമാര്‍ മരണപ്പെട്ടു. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

ഇന്‍ഡസ് ജംഗ്ഷനിലെ അഭിഭാഷകന്റെ ഓഫീസിലെ ജീവനക്കാരനായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നു.
പരേതനായ കാടന്‍ വീട്ടില്‍ രാമന്‍-പയങ്ങപ്പാടന്‍ നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന(ഹിന്ദി അധ്യാപിക, ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). ഏകമകള്‍ പൂജ(വിദ്യാര്‍ത്ഥിനി, കേന്ദ്രീയ വിദ്യാലയം പയ്യന്നൂര്‍).
സഹോദരങ്ങള്‍: ഡോ. ലീന രാമന്‍(ഹൈദരാബാദ്), പ്രൊഫ. നീന രാമന്‍(പടന്നക്കാട് നെഹ്‌റു കോളേജ്).





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.