Latest News

അന്താരാഷ്ട്ര ഏടിഎം കാര്‍ഡുപയോഗിച്ച് ജ്വല്ലറിയില്‍ തട്ടിപ്പ് ശ്രമം

കാഞ്ഞങ്ങാട്:[www.malabarflash.com] അന്താരാഷ്ട്ര ഏടിഎം കാര്‍ഡുപയോഗിച്ച് നഗരത്തിലെ പ്രശസ്തമായ ജ്വല്ലറിയില്‍ രണ്ട് യുവാക്കള്‍ തട്ടിപ്പിനെത്തിയതായി സംശയം. നോര്‍ത്ത് കോട്ടച്ചേരിയിലെ മിനാര്‍ ഗോള്‍ഡില്‍ ക്രിസ്തുമസ് ദിനത്തില്‍ അഞ്ചര മണിയോടെയാണ് സംഭവം.

22ഉം 24ഉം വയസ് പ്രായം തോന്നിക്കുന്ന രണ്ട് പേര്‍ ജ്വല്ലറിയിലെത്തുകയും ഒരു പവന്‍ വീതമുള്ള സ്വര്‍ണ്ണ നാണയവും മൂന്ന് പവന്‍ തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലയും വാങ്ങുകയും ജ്വല്ലറി ജീവനക്കാരന്‍ ബില്ല് തയ്യാറാക്കി നല്‍കുകയും ചെയ്തു. പണത്തിന് പകരം അന്താരാഷ്ട്ര ഏടിഎം കാര്‍ഡാണ് നല്‍കിയത്. കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ തന്റെ പാസ്‌പോര്‍ട്ട് കോപ്പിയും കൈമാറി. കാര്‍ഡ് സ്വിപ് ചെയ്തപ്പോള്‍ ജ്വല്ലറിയുടെ അക്കൗണ്ടില്‍ പണം എത്തുകയും ചെയ്തു.

അതിനിടെ ഏടിഎം കാര്‍ഡിന്റെ ഉടമയെത്തേടി  ബാങ്കില്‍ നിന്ന് ഫോണ്‍ കോള്‍ എത്തി. ഫോണില്‍ യുവാവും ബാങ്കധികൃതരും തമ്മില്‍ സംസാരിക്കുകയും ചെയ്തു. ഉടനെ പരിഭ്രമത്തോടെ വാങ്ങി വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ എടുക്കാതെ പുറത്തേക്ക് പോവുകയായിരുന്നു.

പിന്നീട് മടങ്ങി വരാത്തതുകാരണം ജ്വല്ലറിയുടമക്ക് യുവാവ് നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സത്യാവസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മിനാര്‍ ഗോള്‍ഡ് ജ്വല്ലറി ഉടമ എന്‍.കെ.ഹമീദ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഇരുവരുടെയും സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ വളരെ വ്യക്തമാണ്. ഈ ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.