മുള്ളേരിയ:[www.malabarflash.com] ഉപ്പയോടിച്ച ലോറിക്കടിയില്‍ പെട്ട് മകന്‍ മരിച്ചു. ബല്‍ത്തങ്ങാടി കറമ്പാറിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് റിസ്‌വാനാ(21)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് മുള്ളേരിയ കാടക വണ്ണാട്ട് കടവിലാണ് അപകടം നടന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ബല്‍ത്തങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മരം കയറ്റി പോയതായിരുന്നു ഉപ്പ അബ്ദുല്ലയും മകന്‍ മുഹമ്മദ് റിസ്‌വാനും. മരം ഇറക്കി മടങ്ങുന്നതിനിടയില്‍ വണ്ണാട്ടുകടവിലെത്തിയപ്പോള്‍ ലോറിക്കടിയില്‍ നിന്ന് ശബ്ദം കേട്ടു. ലോറി നിര്‍ത്തി റിസ്‌വാനോട് നോക്കാന്‍ പറഞ്ഞു. ലോറിക്കടിയിലേക്ക് കുനിഞ്ഞ് നോക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ലോറി മുന്നോട്ട് നീങ്ങുകയായിരുന്നു. ടയറുകള്‍ക്കടിയില്‍ പെട്ട റിസ്‌വാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആദൂര്‍ പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment