ഉപ്പള:[www.malabarflash.com] ഉപ്പളയിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ്, രണ്ട് വാഹനങ്ങള്‍ക്ക് കേടുപാട്.
ചൊവ്വാഴ്ച്ച രാത്രി ഒന്‍പതര മണിയോടെ ഉപ്പള ടൗണിലാണ് കാലിയാ റഫീഖിന്റെയും കസായി അലിയുടെയും സംഘങ്ങള്‍ പരസ്പരം വെടിവെപ്പ് നടത്തിയത്.
കാലിയാ റഫീഖ് തന്റെ മജലിലെ ബന്ധു വീട്ടിലേക്ക് വാഗണ്‍ ആര്‍ കാറില്‍ പോകുമ്പോള്‍ എതിര്‍ വശത്ത് കൂടി ബോലെരോ ജീപ്പില്‍ എത്തിയ ആറംഗ സംഘം വെടി വെക്കുകയായിരുന്നുവെന്നാണ് കാലിയാ റഫീഖ് പറയുന്നത്. എന്നാല്‍ തന്റെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ഒരു അജ്ഞാതന്‍ മുഖം മൂടി അണിഞ്ഞു എത്തിയെന്ന് വിവരം അറിഞ്ഞു ബന്ധുവായ സാഹിറിനോപ്പം എത്തിയ തനിക്ക് നേരെ കാലിയാ റഫീഖ് രണ്ടു തവണ വെടിവെപ്പ് നടത്തിയതായി കസായി അലിയും ആരോപിച്ചു.
.
വെടിവെപ്പില്‍ റഫീഖിന്റെ കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. മുന്‍വശത്തെ ഇടതു ഭാഗത്തെ സീറ്റില്‍ നിന്നും ഒരു തിര തുളച്ചു കയറിയ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. കസായി അലി സഞ്ചരിച്ച ജീപ്പിലും വെടിവെപ്പ് നടന്ന അടയാളങ്ങളുണ്ട്. ജീപ്പിന്റെ മുന്‍ വശത്തും, ഗ്ലാസിലും വെടി ഏറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
ഉപ്പളയിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക മൂലം രണ്ടു വര്‍ഷം മുമ്പ് ഉപ്പള പത്വാടി സ്വദേശിയും മണ്ണംകുഴിയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബ്ദുല്‍ മുത്തലിബിനെ (38) കാലിയാ റഫീഖും സംഘവും വെട്ടിയും വെടിവെച്ചും കൊലപെടുത്തിയിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയായ കാലിയാ റഫീഖ് ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
കാലിയാ റഫീഖിനെ വധിക്കാന്‍ മുത്തലിബിന്റെ സഹോദരന്‍ സാഹിര്‍,അടുത്ത ബന്ധുവായ കസായി ഷരീഫ് എന്നിവര്‍ ചേര്‍ന്ന് പത്തു ദിവസം മുമ്പ് ഉപ്പള കൊടിബയലിലെ മുഹമ്മദ് അഷ് ഫാഖ് (32)ന് ക്വട്ടേഷന്‍ നല്‍കുകയും ഇയാള്‍ കൃത്യം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുക്കാര്‍ ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഉപ്പള ഹിദായത്ത് നഗറിലെ കസായി ഷരീഫ്(34), ഉപ്പളയിലെ മുഹമ്മദ് സാഹിര്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് 3 റെഡ് വിത്ത് 25 (ഒന്ന്) (എ) ആയുധ നിരോധന നിയമ പ്രകാരം കേസെടുത്തിരുന്നു എന്നാല്‍ ഈ കേസിലെ പ്രതികളെ പോലീസ് ഇതു വരെ പിടികൂടിയിട്ടില്ല. ഇതിനിടയിലാണ് ഇരു സംഘങ്ങളും തമ്മില്‍ വീണ്ടും വെടിവെപ്പ് സംഭവം നടന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment