കോയമ്പത്തൂര്‍:[www.malabarflash.com] കാമുകനുമായുള്ള വഴക്കിനെത്തുടര്‍ന്ന് വനിതാ എസ്‌ഐ പോലീസ് സ്‌റ്റേഷനില്‍ വിഷം കഴിച്ചു മരിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ അന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. 44 കാരിയായ ഹേമലതയാണു മരിച്ചത്. ഇവര്‍ക്ക് പ്ലസ് ടുവിനു പഠിക്കുന്ന മകനുണ്ട്. ഹേമലതയുടെ ഭര്‍ത്താവ് എന്‍ജിനിയറാണ്.
ബാലചന്ദ്രന്‍ എന്നയാളുമായി മൂന്നു വര്‍ഷമായി ഹേമലത അടുപ്പത്തിലായിരുന്നു. എന്നാല്‍, കുറേനാളായി ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു. കഴിഞ്ഞ ദിവസം ഹേമലതയെ കാണാന്‍ ബാലചന്ദ്രന്‍ സ്റ്റേഷനിലെത്തിയിരുന്നു. പതിവുപോലെ ഇരുവരും തമ്മില്‍ വഴക്കായി. പ്രകോപിതയായ ഹേമലത സ്റ്റേഷന്റെ തൊട്ടടുത്ത പണിതീരാത്ത കെട്ടിടത്തിലെത്തി വിഷം കഴിക്കുകയായിരുന്നു. സ്റ്റേഷനില്‍ തിരിച്ചെത്തിയ ഇവര്‍ ഛര്‍ദിക്കുന്നതു കണ്ട് കാര്യം തിരക്കിയ സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment