Latest News

വിമാനത്താവളത്തില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി:[www.malabarflash.com] കോഴിക്കോട് വിമാനത്താവളത്തിലെ ആഗമനഹാളിലെ എസ്‌കലേറ്ററിന് താഴെ ഒളിപ്പിച്ച 55 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്റ്സ് പിടികൂടി. ഒരുകിലോ വീതമുള്ള രണ്ട് സ്വര്‍ണക്കട്ടികളും 116 ഗ്രാം തൂക്കമുള്ള സ്വര്‍ണബിസ്‌കറ്റുമാണ് പിടിച്ചത്.

ഞായറാഴ്ച രാവിലെ എട്ടോടെയാണ് സ്വര്‍ണം കണ്ടെടുത്തത്. ഈസമയം എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ ദുബായ് വിമാനത്തിലെയും എയര്‍ ഇന്ത്യ ഷാര്‍ജ വിമാനത്തിലെയും യാത്രക്കാര്‍ ആഗമനഹാളില്‍ എത്തിയിരുന്നു. വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ ഒത്താശയോടെ സ്വര്‍ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കസ്റ്റംസ് വിഭാഗം സൂക്ഷ്മപരിശോധന നടത്തുകയായിരുന്നു.

ആഭ്യന്തര ആഗമനഹാളിലെ ഒന്നാംനമ്പര്‍ എസ്‌കലേറ്ററിന് ചുവട്ടില്‍നിന്നാണ് കറുത്തതുണിയില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണം കണ്ടെടുത്തത്. അന്താരാഷ്ട്രയാത്രക്കാരും ഉപയോഗിക്കുന്നതാണ് എസ്‌കലേറ്റര്‍. ആഭ്യന്തരവിമാനങ്ങള്‍ എത്തുന്നതോടെ ആഗമനഹാളിന്റെ പുറത്തെവാതില്‍ തുറക്കും.

കരാര്‍ജീവനക്കാരെ ഉപയോഗിച്ച് ഈസമയം പരിശോധനയില്ലാതെ സ്വര്‍ണം പുറത്തെത്തിക്കുകയായിരുന്നു കള്ളക്കടത്തുകാരുടെ തന്ത്രമെന്ന് സംശയിക്കുന്നു. ഡെപ്യൂട്ടി കമ്മിഷണര്‍ ശിവപ്രസാദ്, അസി കമ്മിഷണര്‍ സി.പി.എം. റഷീദ്, സൂപ്രണ്ട് ടി.എസ്. ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.