Latest News

സ്‌ഫോടകവസ്തുക്കളുടെ മോഷണം: ബംഗളൂരു പോലീസ് കോടതിയിലേക്ക്‌

കൊച്ചി:[www.malabarflash.com] ബംഗളൂരു ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ചതായി കരുതുന്ന സ്‌ഫോടകവസ്തുക്കള്‍ പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ നിന്നു മോഷ്ടിച്ചതു സംബന്ധിച്ച് കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ബംഗളൂരു പോലീസ് കോടതിയെ സമീപിക്കുന്നു.

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലെ തുരുത്തിയില്‍ ട്രേഡേഴ്‌സില്‍ നിന്ന് അമോണിയം നൈട്രേറ്റ് മോഷ്ടിച്ച കേസിലെ വിശദാംശങ്ങളാണ് ബംഗളൂരു പോലീസ് തേടുന്നത്. ഈ കേസുമായി ബന്ധപ്പെട്ടുള്ള എഫ്‌ഐആര്‍ അടക്കം കോടതിയില്‍ നല്‍കിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കായാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. സജീവന്‍ വഴി അധികൃതര്‍ അപേക്ഷ കോടതിക്കു നല്‍കുന്നത്.

ഇവിടെ നിന്ന് മോഷ്ടിച്ച സ്‌ഫോടകവസ്തുക്കളാണ് ബാംഗ്ലൂരില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് ആരോപണം. ഈ കേസില്‍ തടിയന്റവിട നസീറിനെയും ഏതാനും പേരെയും നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 30 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിച്ചതായാണ് അന്വേഷണത്തില്‍ കണെ്ടത്തിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.