തിരുവനന്തപുരം:[www.malabarflash.com] ചാനല്‍ സീരിയലിലെ പോലീസ് മേധാവിയുടെ വാഹനം ഒറിജിനല്‍ പോലീസ് പൊക്കി. ഏഷ്യാനെററിലെ പരസ്പരം എന്ന സീരിയലിനു വേണ്ടി ഉപയോഗിച്ച ഇന്നോവ കാര്‍ പിടിയിലായത് വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന കൃത്രിമ നമ്പര്‍ പ്ലേറ്റ് ഇളകി വീണപ്പോഴാണ്.
സീരിയലില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ദീപ്തിക്കു വേണ്ടി ഉപയോഗിച്ചിരുന്ന വാഹനമാണു 'ശരിക്കും പോലീസ്' പിടികൂടിയത്. യഥാര്‍ഥ പോലീസ് വാഹനങ്ങളെ വെല്ലുന്ന തരത്തില്‍ പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ചു സീരിയല്‍ ചിത്രീകരണത്തിന് ഉപയോഗിച്ചുവന്ന സ്വകാര്യ വാഹനമാണിത്.
കഴിഞ്ഞയാഴ്ച വഴുതക്കാടു വച്ചായിരുന്നു സംഭവം. സിനിമസീരിയല്‍ ചിത്രീകരണത്തിന് ഇത്തരത്തില്‍ പോലീസ്‌സര്‍ക്കാര്‍ വാഹനങ്ങളായി ഉപയോഗിക്കണമെങ്കില്‍ ആര്‍ടിഒയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം. എന്നാല്‍, അനുമതി ഇല്ലാതെയാണ് വാഹനം ഉപയോഗിച്ചതെന്നാണു സൂചന.
സീരിയല്‍ ചിത്രീകരണത്തിനുള്ള വാഹനമെന്നു മനസിലാക്കി താക്കീതു നല്‍കി വാഹനം വിട്ടുനല്‍കുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് രണ്ടെണ്ണം ഘടിപ്പിച്ച പോലീസ് വാഹനം നഗരത്തില്‍ കറങ്ങുന്നുണ്ടെന്നു വിവരം കിട്ടിയതിനെ തുടര്‍ന്നാണു പോലീസ് പരിശോധന നടത്തിയത്. ഇതിനിടയിലാണ് സീരിയല്‍ വണ്ടി പോലീസ് പിടിയിലായത്.
എന്നാല്‍, പിടിയിലാകുമ്പോള്‍ വാഹനത്തില്‍ 'ഐപിഎസ് ഉദ്യോഗസ്ഥ' ഉണ്ടായിരുന്നില്ല. സീരിയല്‍ ആവശ്യത്തിനായി പോകുകയായിരുന്നു ഈ വണ്ടി. കഴക്കൂട്ടം ആര്‍ടിഒയ്ക്കു കീഴിലുള്ള കെഎല്‍ 22 എന്നു തുടങ്ങുന്ന നമ്പരാണ് ഈ ഇന്നോവയുടേത്. എന്നാല്‍, പോലീസ് വാഹനമാക്കി മാറ്റാനായി തിരുവനന്തപുരം സൂചിപ്പിക്കുന്ന കെഎല്‍ 1ല്‍ തുടങ്ങുന്ന നമ്പര്‍ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. യാത്രയ്ക്കിടെ വ്യാജ നമ്പര്‍ പ്ലേറ്റ് ഇളകി മാറിയതാണു തട്ടിപ്പു പുറത്താകാന്‍ കാരണം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment