കോാഴിക്കോട്:[www.malabarflash.com] അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഭാര്യ നസീമയെ കോണ്‍ഗ്രസ് നേതാവ് സിദ്ദിഖ് മൊഴി ചൊല്ലിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിവാഹ മോചനത്തിന്റെ ശേഷമുള്ള നാളുകളെ കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നസീമ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ഉണ്ടായി. മക്കള്‍ക്ക് ബിരിയാണി വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയെ തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നാണ് നസീമ ഫേസ്ബുക്കില്‍ കുറിച്ചത്. ഇങ്ങനെയുള്ള നസീമയുടെ വാദങ്ങളെ തള്ളിക്കൊണ്ട് സിദ്ദിഖിന്റെ അനുകൂലികള്‍ രംഗത്തെത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സിദ്ദിഖിനെതിരെ നസീമ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തടയാന്‍ വേണ്ടിയാണെന്നാണ് വാദം. നസീമ പുറത്തുവിട്ട ബിരിയാണിക്കഥ പച്ചക്കള്ളമാണെന്നും സിദ്ദിഖിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. സിദ്ദിഖ് ബന്ധം ഒഴിഞ്ഞുപോയ ശേഷമുള്ള നാളുകളില്‍ താനും മക്കളും കടുത്ത ദാരിദ്യത്തിലായിരുന്നുവെന്നും കുട്ടികള്‍ക്ക് ഇഷ്ട ഭക്ഷണമായ ബിരിയാണി വാങ്ങി കൊടുക്കാന്‍ നിസ്‌കാരപ്പായ വാങ്ങാന്‍ പണം സൂക്ഷിച്ചിരുന്ന പെട്ടി പൊട്ടിച്ച് പണം കണ്ടെത്തേണ്ടി വന്നുവെന്നുമാണ് നസീമ ഫേസ്ബുക്കിലിട്ട പോസ്റ്റ്.
എന്നാല്‍ പ്രതിമാസം 40000 ല്‍ കുറയാത്ത സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു ഹയര്‍സെക്കണ്ടറി ലക്ചറര്‍ക്ക് ഇങ്ങനൊരു ദാരിദ്ര്യം ഉണ്ടായി എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഫേസ്ബുക്കിലൂടെ തന്നെ സിദ്ദിഖിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാന്‍ പരക്കം പായുന്ന ടി സിദ്ദിഖിനെതിരെയുള്ള ആയുധമായാണ് നസീമയുടെ കത്ത് വിലയിരുത്തപ്പെടുന്നത്.
സുന്ദരമായ ഒരു കണ്ണീര്‍ കഥപോലെ നോവല്‍ ശൈലിയില്‍ എഴുതി അവതരിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നിസ്‌കാരപ്പായ, ബിരിയാണി, മക്കളുടെ അനാഥത്വം, മൊഴിചൊല്ലപ്പെട്ട യുവതിയുടെ നിസഹായത തുടങ്ങിയ കഥാ തന്തുക്കള്‍ സിദ്ദിഖ് എന്ന രാഷ്ട്രീയ നേതാവിനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു എന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്. ജോലിയുടെ കാര്യം മാത്രമല്ല, സിദ്ദിഖ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ചേവായൂരില്‍ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന 5.397 ആര്‍ ഭൂമിക്കുടമയാണ് നസീമ. 2013 ഒക്ടോബറില്‍ സിദ്ദിഖിന്റെ ഭാര്യയായിരിക്കുന്ന സമയത്ത് 7.65 ലക്ഷത്തോളം രൂപയ്ക്ക് നസീമ സ്വന്തം പേരില്‍ വാങ്ങിയതാണ് ഈ ഭൂമി. 5.397 ആര്‍ ഭൂമിക്ക് താരിഫ് വില മാത്രം 7.65 ലക്ഷം വരുമെങ്കില്‍ യഥാര്‍ത്ഥ വില അരക്കോടിക്ക് മുകളിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പത്ത് വര്‍ഷത്തിലേറെ സീനിയോരിറ്റിയുള്ള ഹയര്‍സെക്കണ്ടറി ലക്ചറര്‍ എന്ന നിലയില്‍ മികച്ച സര്‍ക്കാര്‍ ശമ്പളത്തിനവകാശിയാണ് നസീമ. സ്വന്തം സമ്പാദ്യം കൊണ്ട് കോഴിക്കോട്ടെ കണ്ണായ സ്ഥലത്ത് ഇത്രയും ഭൂമി വാങ്ങിക്കൂട്ടിയ അരലക്ഷത്തോളം വരുന്ന ശമ്പളക്കാരിക്ക് രണ്ടു ബിരിയാണി വാങ്ങാന്‍ പണമില്ലാതെ പോയെന്ന വിലാപകാവ്യമാണ് പാളിപ്പോയത്. വിവാഹ മോചനത്തിന്റെ ഒന്നാം വാര്‍ഷികമെന്ന പേരില്‍ ജനുവരി 15 ന് ഇട്ട പോസ്റ്റിലായിരുന്നു സിദ്ദിഖിന്റെ തൊലി ഉരിയാന്‍ പോന്ന വിശേഷണങ്ങളും വിമര്‍ശനങ്ങളുമായി കദനകഥ പുറത്തുവിട്ടത്.
മക്കളെയോര്‍ത്ത് പരസ്യമായ വിഴുപ്പലക്കല്‍ വേണ്ടെന്ന സിദ്ദിഖ് നസീമ മുന്‍ധാരണയ്ക്ക് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് സമയം നോക്കി നസീമയുടെ പോസ്‌റ്റെന്നതാണ് ശ്രദ്ധേയം. പോസ്റ്റിനു മറുപടി പറയാന്‍ ബാധ്യസ്ഥനെങ്കിലും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തന്റെ വിവാഹ മോചന കഥകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടുതന്നെ നസീമയുടെ ബിരിയാണി കഥയോട് പ്രതികരിക്കാന്‍ സിദ്ദിഖ് തയാറായതുമില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment