Latest News

അരനൂറ്റാണ്ടു പിന്നിലെ ഓര്‍മകളുമായി ജാന്‍സി ജയിംസ്

തിരുവനന്തപുരം:[www.malabarflash.com] 56-ാമതു സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുമ്പോള്‍ അരനൂറ്റാണേ്ടാളം മുമ്പ് കലോത്സവത്തിലെ മലയാളം പ്രസംഗമത്സരത്തിലെ ഒന്നാം സ്ഥാനക്കാരി പഴയ ഓര്‍മകളുമായി തലസ്ഥാന നഗരിയില്‍. പില്‍ക്കാലത്തു കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലര്‍ എന്ന പദവിയില്‍ വരെ എത്തിയെങ്കിലും പഴയ ആ പത്താം ക്ലാസുകാരിയുടെ വിജയാവേശം ഇന്നും ജാന്‍സി ജയിംസിനെ വിട്ടൊഴിഞ്ഞിട്ടില്ല.

മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും കേന്ദ്രസര്‍വകലാശാലയുടെയും വൈസ് ചാന്‍സലര്‍ ആയിരുന്ന ജാന്‍സി ജയിംസ് 1969ല്‍ കോട്ടയത്തു നടന്ന 11-ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വൈക്കം ഗവണ്‍മെന്റ് സ്‌കൂളിനെയാണു പ്രതിനിധീകരിച്ചത്. അന്ന് ഒന്നാമതെത്തിയ ജാന്‍സി പിന്നീടു കേരള സര്‍വകലാശാലാ യുവജനോത്സവത്തില്‍ രണ്ടു തവണ കൂടി മലയാളം പ്രസംഗമത്സരത്തില്‍ വിജയിയായി.

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞശേഷം കേരളത്തിലെ ആദ്യ കേന്ദ്ര സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായും ജാന്‍സി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തു നാലാഞ്ചിറയിലെ കാര്‍ഡിനല്‍ ക്ലീമിസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന ജാന്‍സിക്ക് മത്സരവേദികളില്‍ പോകാനാകുന്നില്ലല്ലോ എന്ന ദുഃഖം മാത്രം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന ജയിംസ് ജോസഫാണ് ഭര്‍ത്താവ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.