കാഞ്ഞങ്ങാട്:[www.malabarflash.com] കാസര്‍കോട് റവന്യൂ ജില്ലാ സ്കൂല്‍ കലോല്‍സവത്തില്‍ ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ വൃന്ദവാദ്യം മല്‍സരത്തില്‍ രണ്ടാംസ്ഥാനം നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്ന്‍ററി സ്കൂളിലെ പി.വി.ഹരികൃഷ്ണനും സംഘത്തിനും സംസ്ഥാന കലോല്‍സവത്തിലും അപ്പീല്‍ സൗഭാഗ്യം. സംസ്ഥാന കലോല്‍സവത്തില്‍ ഈ സംഘം എ ഗ്രേഡോട് കൂടി രണ്ടാംസ്ഥാനം നേടി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ രണ്ടാംസ്ഥാനം നേടിയതിനെ തുടര്‍ന്ന് സംസ്ഥാന കലോല്‍സവത്തില്‍ മല്‍സരിക്കുന്നതിന് അനുമതി തേടി ഹരികൃഷ്ണന്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് കാസര്‍കോട് മുന്‍സിഫ് കോടതിയെ സമീപിച്ചാണ് സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ഈ സംഘം അനുമതി തേടിയത്.
കോടതി ഉത്തരവോടെ സംസ്ഥാന കലോല്‍സവത്തില്‍ എത്തിയ ദുര്‍ഗ സ്കൂള്‍ ടീം കലോല്‍സവത്തിലെ മാസ്റ്റര്‍പീസ് ഇനങ്ങളിലൊന്നായ ഓര്‍ക്കസ്ട്രയില്‍ വിജയം കൊയ്യുകയായിരുന്നു. ജില്ലാ കലോല്‍സവത്തില്‍ ഒന്നാംസ്ഥാനം നേടിയ ടീമിന് സംസ്ഥാന കലോല്‍സവത്തില്‍ ബി ഗ്രേഡോടെ എട്ടാംസ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment