പട്‌ന:[www.malabarflash.com] ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിഹാറില്‍ മാനഭംഗത്തിന് ഇരയായ യുവതി രാഷ്ട്രപതിക്ക് കത്തയച്ചു. മൂന്നു മാസത്തിലേറെയായി തനിക്ക് നീതി നിഷേധിക്കുകയാണെന്നും യുവതി പറഞ്ഞതായി പോലീസ് അറിയിച്ചു. ബിഹാറിലെ അര്‍വാല്‍ ജില്ലയിലെ 20 വയസുള്ള യുവതിയാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ദയാവധത്തിന് അനുമതി ചോദിച്ച് കത്തയച്ചത്.
പ്രതിയെ പിടികൂടുന്നതിന് പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ് യുവതി രാഷ്ട്രപതിക്ക് കത്തെഴുതിയിരിക്കുന്നത്. വൈദ്യപരിശോധനയില്‍ യുവതി മാനഭംഗത്തിന് ഇരയായെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിന് പുറത്ത് ജോലി ചെയ്യുന്ന ഒരു സൈനികനെതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പരാതി പ്രകാരം അടുത്ത ബന്ധുവാണ് ഒക്ടോബര്‍ 22ന് പീഡിപ്പിച്ചത്. എന്നാല്‍ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി പറയുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment