തിരുവനന്തപുരം:[www.malabarflash.com]ഒപ്പനത്താളത്തില്‍ മയങ്ങി കലോത്സവ നഗരി. മണവാട്ടിമാരുടെ മൊഞ്ചും ഒപ്പനപ്പാട്ടിന്റെ ഇശലുകളും അഞ്ചാം ദിവസത്തെ ആഘോഷമാക്കി. കൈകൊട്ടിപ്പാടിയ കുട്ടികള്‍ക്കൊപ്പം കല്ല്യാണപ്പാട്ടിന് താളമിടാന്‍ തലസ്ഥാന നഗരിയും ഒന്നാകെ ഒഴുകിയെത്തി.
കൊഞ്ചിച്ചിരിക്കുന്ന മൊഞ്ചത്തിയെ കൂടെക്കൂട്ടാനെത്തുന്ന മണവാളന് വേണ്ടി പാടിത്തകര്‍ത്തു തോഴിമാര്‍. തൊഴിമാരുടെ കളി പറച്ചിലില്‍ പുതുക്കപ്പെണ്ണുങ്ങള്‍ മതിമറന്നു. ഇശലൊത്ത പാട്ടും പാട്ടിനൊത്ത കൈമുട്ടും മൈലാഞ്ചിച്ചോപ്പും ഒന്നാം വേദിയെ കല്ല്യാണപ്പുരയാക്കി. എല്ലാ ടീമുകളും കാഴ്ചവച്ചത് ഒന്നിനൊന്ന് മികച്ച പ്രകടനം. എന്നാല്‍ പാട്ടുകളുടെ ആവര്‍ത്തനം വിരസതയുണ്ടാക്കി. ഖദീജാ ബീവിയുടെ കല്യാണപ്പാട്ടായിരുന്നു ഏറെയും.
അപ്പീലുകള്‍ ഉള്‍പ്പെടെ 29 ടീമുകളാണ് ഒപ്പന മത്സരത്തില്‍ പങ്കെടുത്തത്. മൈലാഞ്ചിക്കൈകൊണ്ട് മുഖം മറച്ച ചേല് എത്ര കണ്ടാലും മതിയാവാത്തിനാലാവാം കാണികളാല്‍ നിറഞ്ഞിരുന്നു ഒപ്പനവേദി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment