നടി അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യുവാണ് അര്‍ച്ചനയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സിനിമാ രംഗത്തുനിന്നും റിമ കല്ലിങ്കലും മാളവികാ മോഹനനും പങ്കെടുത്തു.[www.malabarflash.com]
കഴിഞ്ഞ ഒക്‌ടോബര്‍ 31നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമാണ്. അബിഷിന്റെ വിവാഹ അഭ്യര്‍ത്ഥന ആദ്യം അര്‍ച്ചന നിരസിച്ചെങ്കിലും ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച എഐബി റോസ്റ്റില്‍ പങ്കെടുത്ത മലയാളിയാണ് സംഗീതജ്ഞന്‍ കൂടിയാണ് അബിഷ്.
ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അര്‍ച്ചന ആദ്യം പ്രൊപ്പോസല്‍ നിരസിച്ചിരുന്നു. പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment