Latest News

ബംഗളൂരു സ്ഫോടനക്കേസ്: മഅ്ദനിയുടെ പിതാവിന്‍െറ മൊഴിയെടുത്തു

കരുനാഗപ്പള്ളി:[www.malabarflash.com] ബംഗളൂരു സ്‌ഫോടനക്കേസില്‍ 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയെന്ന നിലയില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.

ആരോഗ്യപ്രശ്‌നവും വാര്‍ധക്യവുംമൂലം യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ബംഗളൂരു കോടതിയുടെ നിര്‍ദേശാനുസരണമാണ് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൊഴിയെടുത്തത്. ബംഗളൂരു കോടതി അയച്ച അഞ്ച് ചോദ്യങ്ങള്‍ സംബന്ധിച്ചാണ് മജിസ്‌ട്രേറ്റ് സി. ദീപു മൊഴിയെടുത്തത്.

കാറില്‍ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലത്തെിയ അബ്ദുസ്സമദ് മാസ്റ്റര്‍ വീല്‍ചെയറിലാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത്.

അബ്ദുന്നാസിര്‍ മഅ്ദനിയും സൂഫിയയും ആരാണ്, 007-2010 കാലയളവില്‍ ഏത് ഫോണാണ് ഉപയോഗിച്ചത്, മഅ്ദനിയും ഭാര്യ സൂഫിയയും ഇക്കാലയളവില്‍ വിളിച്ചത് ഏത് ഫോണിലാണ്, അബ്ദുന്നാസിര്‍ മഅ്ദനി, സൂഫിയാ മഅ്ദനി എന്നിവരുടെ മൊബൈല്‍ നമ്പര്‍ അറിയാമോ, 2007-2010 കാലഘട്ടത്തില്‍ മഅ്ദനിക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥരുണ്ടായിരുന്നോ, തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്ക് സമദ് മാസ്റ്റര്‍ മറുപടി നല്‍കി.

കേസിലെ 23ാം സാക്ഷിയാണ് മഅ്ദനിയുടെ പിതാവ്. കേസില്‍ 201 പേര്‍ സാക്ഷികളാണ്.
ക്രോസ് വിസ്താരത്തിന്റെ ഭാഗമായി മഅ്ദനിയുടെ അഭിഭാഷകന്‍ അരുണ്‍കുമാര്‍ മഞ്ചേരി കോടതിയില്‍ ഹാജരായി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.