ചങ്ങരംകുളം:[www.malabarflash.com] ദൈവദൂതനായി അരുണ്‍ എത്തി, ഷബ്‌നയ്ക്ക് ജീവന്‍ പകുത്തുനല്‍കാന്‍. വളയംകുളത്ത് ഭക്ഷണം കഴിക്കാന്‍ ബസ്സിറങ്ങിയ അരുണ്‍ ബസ്സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാത്രി 12 മണിയോടെ സുരേഷിന്റെ ഓട്ടോയില്‍ കയറുന്നത്.
സീറ്റിന് പുറകില്‍ ഇരു വൃക്കകളും നഷ്ടപ്പെട്ട് ചികില്‍സക്ക് സഹായം തേടുന്ന ഷബ്‌നയുടെ സഹായാഭ്യര്‍ത്ഥന വായിച്ച അരുണ്‍ പറഞ്ഞതൊന്നും സുരേഷ് കാര്യമാക്കിയിരുന്നില്ല.
എന്നാല്‍, പിറ്റേ ദിവസം അരുണ്‍ വീണ്ടും സുരേഷിനെ തേടിയെത്തി, ഷബ്‌നയുടെ വീട്ടിലേക്കുളള വഴി അന്വേഷിച്ചായിരുന്നു അരുണ്‍ എത്തിയത്. തന്റെ ഒരു വൃക്ക ഷബ്‌നക്ക് തരാന്‍ തയ്യാറാണെന്നും പ്രതിഫലം ഒന്നും ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞപ്പോള്‍ അത് കനിവുവറ്റാത്ത മനുഷ്യമനസിലെ നന്മയായിരുന്നു.
അങ്ങനെ അരുണ്‍ മൂക്കുതലയിലെ വീട്ടുവളപ്പില്‍ ഷബ്‌നയുടെ അടുത്തെത്തി. വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയായിരുന്നു കാത്തിരുന്നത്. ഷബ്‌നയുടെ സഹോദരന് കൂടി അസുഖം കൂടിയിരിക്കുന്നു. ഷബ്‌നക്ക് മുന്നേ സഹോദരന്റെ വൃക്ക മാററി വെക്കേണ്ടി വരും.
അരുണിന്റെയും ഷബ്‌നയുടെയും ഗ്രൂപ്പുകളില്‍ മാറ്റമുളളത് കൊണ്ട് ഒരേ ഗ്രൂപിലുളള സഹോദരന് വൃക്ക നല്‍കാമോ എന്ന ചോദ്യത്തിന് എനിക്ക് ജീവിക്കാന്‍ ഒന്നു മതി ഒന്ന് നിങ്ങള്‍ക്ക് തരാം. ആവശ്യമാവുമ്പോള്‍ വിളിക്കണം എന്നു പറഞ്ഞാണ് പൊന്നാനി സ്വദേശിയായ അരുണ്‍ പോയത്.
അമ്മ മരിച്ചുപോകുകയും അച്ഛന്‍ ഉപേക്ഷിച്ചുപോവുകയും ചെയ്തതോടെ ഷബ്‌നയും സഹോദരനും മാതൃസഹോദരിയുടെ കൂടെയാണ് താമസം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment