കാസര്‍കോട് :[www.malabarflash.com]വയനാട്ടിലെ വൈത്തിരി റിസോര്‍ട്ടില്‍ ജോലി ചെയ്യവെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഉദുമ മുതിയക്കാല്‍ കുതിരക്കോടിലെ സുരേഷ് – ആശ ദമ്പതികളുടെ മകന്‍ മഞ്ചേഷിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നും ഉന്നത അന്വേഷണത്തിന് ഉത്തരവിടണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
മഞ്ചേഷിന്റെ കൊലയാളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മഞ്ചേഷ് മരണപ്പെട്ട് ഏഴുമാസം കഴിഞ്ഞിട്ടും ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും കൊലയാളിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം വഴി തിരിച്ചുവിടാന്‍ അധികൃതരുടെ ഭാഗത്തു നിന്നും വ്യാപകമായ ഇടപ്പെടലുകള്‍ നടക്കുന്നുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവോര ധര്‍ണസമരം, തീരദേശ ഹൈവെ, നാഷണല്‍ ഹൈവേ വഴി തടയല്‍ സമരം, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭ സമരങ്ങള്‍ തുടങ്ങിയവയ്ക്ക് പുറമെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ മാതാപിതാക്കളുടെ നിരാഹാര സമരം, ആഭ്യന്തര വകുപ്പ് മന്ത്രി ഔദ്യോഗിക വസതിക്കുമുമ്പില്‍ സത്യാഗ്രഹം അടക്കമുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
പ്രകടനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ. കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു, പ്രതിഭാരാജന്‍ സ്വാഗതവും , സുരേഷ് കുതിരക്കോട് നന്ദിയും പറഞ്ഞു. മധുമുതിയക്കാല്‍, കെ.വി. ബാലകൃഷ്ണന്‍,കൃഷ്ണ കുമാര്‍,യമുന തുടങ്ങിയവര്‍ സംസാരിച്ചു.
സ്ത്രീകളടക്കം നിരവധി പേര്‍ പ്രകടനത്തില്‍ അണിനിരന്നു.
പ്രകടനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ. കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു, പ്രതിഭാരാജന്‍ സ്വാഗതവും , സുരേഷ് കുതിരക്കോട് നന്ദിയും പറഞ്ഞു. മധുമുതിയക്കാല്‍, കെ.വി. ബാലകൃഷ്ണന്‍,കൃഷ്ണ കുമാര്‍,യമുന തുടങ്ങിയവര്‍ സംസാരിച്ചു.
സ്ത്രീകളടക്കം നിരവധി പേര്‍ പ്രകടനത്തില്‍ അണിനിരന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment