കണ്ണൂര്‍:[www.malabarflash.com] പ്രതിശ്രുതവരന്‍ കല്യാണത്തലേന്ന് വീട്ടില്‍ നിന്ന് അപ്രത്യക്ഷനായി. വാണിമേല്‍ കാപ്പുമ്മല്‍ സ്വദേശിയായ യുവവാവാണ് കല്യാണത്തലേന്ന് മുങ്ങിയത്. കണ്ണൂരില്‍ നിന്നും യുവാവിനെ കണ്ടെത്തിയെങ്കിലും അയാള്‍ കല്യാണത്തിന് തയാറായിരുന്നില്ല.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
വളയം സ്വദേശിനിയായ വധുവിന്‍റെ കല്യാണം മുന്‍നിശ്ചയപ്രകാരം മുഹൂര്‍ത്തത്തില്‍ തന്നെ നടന്നു. ബന്ധുക്കളുടെ നേതൃത്വത്തില്‍ മറ്റൊരു വരനെ കണ്ടെത്തുകയായിരുന്നു. വിവാഹത്തില്‍ സന്നദ്ധരായ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ രംഗത്തെത്തിയിരുന്നു. ബന്ധുക്കള്‍ ആലോചിച്ച് വരനെ കണ്ടെത്തുകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി യുവതിയുടെ വിവാഹം നാട്ടുകാര്‍ ജനകീയമാക്കി.
വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment