കോഴിക്കോട്:[www.malabarflash.com] ഫാസിസ്റ്റ് ഭീകരതക്കും ജാതി വ്യവസ്ഥക്കും ബ്രാഹ്മണ മേധാവിത്തത്തിനുമെതിരെ കോഴിക്കോട്ട് സംഘടിപ്പിച്ച ചുംബനത്തെരുവ് പ്രതിഷേധത്തിനിടെ സംഘര്‍ഷം. സമരത്തില്‍ പങ്കെടുത്ത 10 അംഗ സംഘവും തടയാനെത്തിയ ഹനുമാന്‍ സേനക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി.
പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരനെ ഹനുമാന്‍ സേനക്കാര്‍ കൈയ്യേറ്റം ചെയ്തു. ഇതാണ് ലാത്തി ചാര്‍ജില്‍ കലാശിച്ചത്. സമരക്കാരെയും പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
പുതുവര്‍ഷ ദിനത്തില്‍ കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്താണ് വ്യത്യസ്ത പ്രതിഷേധ പരിപാടി അരങ്ങേറിയത്. ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തക സംഘം എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment