കാസര്‍കോട്:[www.malabarflash.com] കറന്തക്കാട്ട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മകനും ഗുരുതരമായി പരിക്കേറ്റു. ഉപ്പളയിലെ ജ്വല്ലറി ജീവനക്കാരനായ മലപ്പുറം ഇടപ്പാള്‍ ബട്ടംകുളം വെല്ലൂര്‍ ഹൗസിലെ പ്രഭാകരന്‍ (60) ആണ് മരിച്ചത്. മകന്‍ സുജേഷിനെ (34) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം. പ്രഭാകരനും മകനും നാട്ടിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ പോകാനായി മംഗളൂവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ബിയറുമായി പോവുകയായിരുന്ന കെഎല്‍ 10 പി 5112 നമ്പര്‍ ലോറിയില്‍ ഉപ്പളയില്‍ നിന്നും ലിഫ്റ്റ് വാങ്ങി കയറിയതായിരുന്നു പ്രഭാകരനും മകനും. കറന്തക്കാട്ട് എത്തിയപ്പോള്‍ ഇരുവരും ഇറങ്ങവെ പിന്നാലെ അമിത വേഗതിയിലെത്തിയ കെഎ 20 ഡി 4645 നമ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ പ്രഭാകരന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ലോറി ഡ്രൈവര്‍മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment