ഉദുമ[www.malabarflash.com]: ഉദുമ നിയോജക മണ്ഡലത്തില്‍ പെടുന്ന ചെമ്മനാട് പഞ്ചായത്തിലെ ചാത്തങ്കൈയില്‍ റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിന് 5 കോടി 20ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് ഉത്തരിവിട്ടതായി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അറിയിച്ചു.
പ്രഭാകരന്‍ കമ്മീഷന്‍ പാകേജില്‍ ഉള്‍പ്പെടുത്തിയ സുപ്രധാന പദ്ധതികളിലൊന്നാണിത്. ചന്ദ്രഗിരി റെയില്‍വെ തുരങ്കത്തിന് സമീപം കളനാട്-കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചാത്തങ്കൈ മാണിയിലാണ് നിര്‍ദ്ദിഷ്ട മേല്‍പ്പാലം . ഇന്നാട്ടുകാരുടെ ചിരകാല ആവശ്യങ്ങളില്‍ ഒന്നായിരുന്നു പ്രസ്തുത പദ്ധതി.
അതിനിടയില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ തീവണ്ടിച്ചക്രത്തിനടിയില്‍ പെട്ട് മരിച്ച ദാരുണ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആദ്യം പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ച പദ്ധതി കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. എം.എല്‍.എയുടെ അഭ്യര്‍ത്ഥനമാനിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രേഖാമൂലം ചാത്തങ്കൈ മേല്‍പ്പാലം പ്രഭാകരന്‍ കമ്മീഷന്‍ പാകേജില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

പാലം നിലവില്‍ വരുന്നതോടെ ചന്ദ്രഗിരി സംസ്ഥാന പാതയില്‍ നിന്ന് ചെമ്പിരിക്ക, കളനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്നുള്ള യാത്രാദൂരം ഗണ്യമായി കുറയും. ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശത്താണ് ഈ മേല്‍പ്പാലം നിലവില്‍ വരുന്നതെന്ന് പ്രത്യേകതയും ഉണ്ട്. മേല്‍പ്പാലം ഇല്ലാത്തത് മൂലം ഇരട്ട റെയില്‍ പാത മുറിച്ച് കടന്നാണ് നാട്ടുകാര്‍ കാസര്‍കോട് - കാഞ്ഞങ്ങാട് നഗരങ്ങുമായി ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.
അതിനിടയില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ തീവണ്ടിച്ചക്രത്തിനടിയില്‍ പെട്ട് മരിച്ച ദാരുണ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആദ്യം പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ച പദ്ധതി കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. എം.എല്‍.എയുടെ അഭ്യര്‍ത്ഥനമാനിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രേഖാമൂലം ചാത്തങ്കൈ മേല്‍പ്പാലം പ്രഭാകരന്‍ കമ്മീഷന്‍ പാകേജില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment