ഒരു ഡോക്ടര്‍ അടക്കമുള്ള ജീവനക്കാര്‍ മദ്യപിച്ചു ആഘോഷം നടത്തിയെന്നായിരുന്നു ആശുപത്രി ആര്‍ എം ഒ അടക്കമുള്ളവരുടെ ആദ്യപരാതി. എന്നാല്‍ ഡി എം ഒയുടെ അന്വേഷണത്തില്‍ മദ്യപാനം നടന്നതിന് തെളിവില്ലെന്നു കണ്ടെത്തുകയായിരുന്നു. ജീവനക്കാര്‍ സംഘം ചേര്‍ന്നതിന് നടപടി എടുക്കാനാണ് ഡി എം ഒയുടെ ശുപാര്‍ശ
ഡോക്ടറെ നടപടിയില്‍ നിന്നും ഒഴിവാക്കി. ഒരാളെ ട്രാന്‍സ്ഫര്‍ ചെയ്യാനും ഏഴു പേരെ താക്കീത് നല്‍കാനും രണ്ടുപേരുടെ വര്‍ക്കിംങ്ങ് അറേന്‍ജ്‌മെന്ഡ് റദ്ദാക്കി മെമ്മോ നല്‍കാനുമാണ് തീരുമാനം. പരാതിക്കാരില്‍ ചിലരുടെ വര്‍ഗ്ഗീയചിന്തകളാണ് പ്രശ്‌നങ്ങല്‍ക്ക് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. മദ്യപിച്ചു ബഹളമുണ്ടാക്കി തുടങ്ങിയ ആരോപണങ്ങല്‍ കെട്ടിച്ചമച്ചത് ഇതുകൊണ്ടാണെന്നും ജീവനക്കാര്‍ പറയുന്നു, ഡോക്ടര്‍മാരടക്കം 38 ജീവനക്കാരാണ് പരിപാടിയില്‍ പങ്കെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment