ബോവിക്കാനം:[www.malabarflash.com] എന്‍ഡോസള്‍ഫാന്റെ വിഷഭീകരതയ്‌ക്കും അനുരാഗിന്റെ മിടുക്കിനെ തോല്‍പ്പിക്കാനായില്ല. മാവിലിക്കരയില്‍ നടന്ന പന്ത്രണ്ടാമത് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ മുണ്ടക്കൈയിലെ കുഞ്ഞിക്കണ്ണന്റെയും സുമയുടെയും മകന്‍ അനുരാഗിന്റെ വിജയത്തിന് ഇരട്ടിമധുരം.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സാധാരണക്കാരായ 14 വിദ്യാര്‍ത്ഥികളെ പിന്നിലാക്കിക്കൊണ്ടാണ് ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത അനുരാഗ് വിജയത്തില്‍ മുത്തമിട്ടത്. ജന്മനാ ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത അനുരാഗ് ജനിച്ചത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആസ്ഥാനമായ മുതലപ്പാറയ്‌ക്കു സമീപത്തെ മുണ്ടൈക്കിയിലാണ്. ഹെലികോപ്‌ടറുകള്‍ വട്ടമിട്ടുപറന്ന് ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയ ദിക്കുകളിലൊന്നാണിത്.
എന്‍ഡോസള്‍ഫാന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും അനുരാഗിന്റെ പ്രതിഭയെ അതിന് കീഴടക്കാനായില്ല. പ്രസംഗത്തോടൊപ്പം പഠനത്തിലും ഈ ഏഴാം ക്ലാസുകാരന്‍ മിടുക്കനാണ്. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ട ദുരിതബാധിതനാണ് അനുരാഗ്.
എല്ലാ മേഖലകളും മികവ് പുലര്‍ത്തുമ്പോഴും അനുരാഗിനെ ദൂരെ ദിക്കുകളിലേക്ക് തീവണ്ടി മാര്‍ഗ്ഗം കൊണ്ടുപോകാന്‍ ഏറെ പ്രയാസമുണ്ടെന്ന് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. സോണ്‍ മത്സരം ആന്ധ്രാപ്രദേശിലോ കര്‍ണാടകയിലോ ആയിരിക്കും. അവിടെക്ക് മകനെ എത്തിക്കാന്‍ ബുദ്ധിമുട്ടാണ് എങ്കിലും അവന്റെ ആഗ്രഹത്തിന് തടസ്സം നില്‍ക്കില്ലെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment